യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 101 അംഗ കമ്മിറ്റി

പാറത്തോട് ∙ യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി രൂപീകരണ യോഗം ജോയ് പൂവത്തിങ്കലിന്റെ അധ്യക്ഷതയിൽ പി.എ. സലിം ഉദ്ഘാടനം ചെയ്തു.

ആന്റോ ആന്റണി എംപി, അസീസ് ബഡായിൽ, പ്രഫ. പി.ജെ. വർക്കി, കെ.എസ്. സെബാസ്റ്റ്യൻ, ജോണിക്കുട്ടി മഠത്തിനകം, കെ.ജെ. തോമസ് കട്ടയ്ക്കൽ, കബീർ മുക്കാലി, റോയ് മാത്യു, വി.ഡി. സുധാകരൻ, ഷാജി തുണ്ടിയിൽ, സൈമൺ ജോസഫ്, വക്കച്ചൻ അട്ടാറമാക്കൽ, ജോളി ഡോമിനിക്, ടി.എം. ഹനീഫ, തമ്പിക്കുട്ടി, വിപിൻ അറയ്ക്കൽ, വി.സി. ചെറിയാൻ, സഫറുള്ളാഖാൻ, എം.എൻ. അപ്പുക്കുട്ടൻ, കെ.ജി. സാബു, മറിയാമ്മ ജോസഫ്, സോഫി ജോസഫ്, ഡയസ് കോക്കാട്ട്, അലക്സ് പുതയാപറമ്പിൽ എന്നിവർ പ്രസംഗിച്ചു.