യുവതികളുcടെ ചിത്രം മോര്‍ഫ് ചെയ്തയാള്‍ റിമാന്‍ഡില്‍

പൊന്‍കുന്നം: യുവഫോട്ടോഗ്രാഫര്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫിംഗ് നടത്തിയത് സൌഹൃദത്തെ ദുരുപയോഗം ചെയ്ത്. യുവതികളുടെ വീട്ടില്‍ യുവാവിനുള്ള സ്വാതന്ത്രവും സൌഹൃദവും ദുരുപയോഗം ചെയ്താണ് യുവതികളുടെ ഉടലിന്റെ സ്ഥാനത്ത്്് കംപ്യൂട്ടര്‍ ഗ്രാഫിക്സിലെ വൈദഗ്ധ്യം മുതലാക്കി നഗ്ന ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തത്.

കട്ടപ്പന അയ്യപ്പന്‍കോവില്‍ പത്താഴപുരയ്ക്കല്‍ റോജേഷ് മത്തായി (27) ആണ് അഞ്ച് യുവതികളുടെ ചിത്രങ്ങള്‍ നഗ്ന ചിത്രങ്ങളുമായി ചേര്‍ത്ത് മോര്‍ഫിംഗ് നടത്തിയത്. പള്ളിക്കത്തോട് ഉദിക്കുഴയില്‍ ബന്ധുവീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇയാള്‍. പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്ത റോജേഷ് ഇപ്പോള്‍ റിമാന്റിലാണ്. ഇയാളുടെ ബന്ധുക്കളായ മൂന്ന് സ്ത്രീകളുടെ മുഖം പകര്‍ത്തിയതിന് ശേഷം ഇതിലും മോര്‍ഫിംഗ് നടത്തിയിട്ടുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.