യുവത്വം നിലനിര്‍ത്താന്‍ ചില പൊടിക്കൈകള്‍

പ്രായം കൂടും തോറും ചര്‍മ്മത്തിനും മുടിക്കും ഉണ്ടാകുന്ന മാറ്റങ്ങള്‍ കുറച്ചൊന്നുമല്ല സ്ത്രീകളേയും പുരുക്ഷന്‍മാരേയും അസ്വസ്ഥമാക്കുന്നത്‌. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകുക, കണ്ണിന്‌ താഴെ കറുപ്പ്, മുടി നരയ്ക്കുക എന്നിവ എല്ലാവരേയും അലട്ടുന്ന പ്രശ്നങ്ങളാണ്‌. എന്നാല്‍ ചില പൊടിക്കൈകള്‍ കൊണ്ട് ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതേയുള്ളൂ. ആന്റി ഓക്സിഡന്റ്‌ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍കൊള്ളിക്കുക. പഴങ്ങള്‍ പച്ചകറികള്‍ തുടങ്ങിയവയില്‍ ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിരിക്കുന്നു. ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍കൊള്ളിക്കുക.

ദിവസവും മുടങ്ങാതെയുള്ള വ്യായാമം, യോഗ, ധ്യാനം എന്നിവ യുവത്വം നിലനിര്‍ത്തുന്ന ഒരു പ്രധാനഘടകമാണ്‌. ഈ കാലഘത്തില്‍ സ്ത്രീകളും പുരുക്ഷന്‍മാരും പ്രാധാന്യം കല്‍പ്പിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിനാണ്‌. പ്രക്യത്യാലുള്ള ചര്‍മ്മസംരക്ഷണത്തിന്‌ ഈ കാലത്തില്‍ പ്രാധാന്യം കല്‍പ്പിക്കുന്നതാണ്‌ നല്ലത്. ഇത്‌കൂടാതെ പ്രായം കൂടുമ്പോള്‍ അലട്ടുന്ന പ്രധാനപ്രശ്നങ്ങളില്‍ ഒന്നാണ്‌ മുടി നരയ്ക്കുന്നത്‌. ഈ സമയത്ത്‌ ഹെന്ന ഉപയോഗിക്കുകയോ മുടിയില്‍ ഓയില്‍ മസാജ് നടത്തുകയോ ചെയ്യുന്നത്‌ ഈ പ്രശ്നത്തിന്‌ ഒരു പരിഹാരമാണ്‌. കൂടാതെ പാര്‍ശ്വഭലങ്ങള്‍ ഉണ്ടാകുന്നില്ല.

ഒമേഗ3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍കൊള്ളിക്കുക, അതായത്‌ മത്സ്യവിഭവങ്ങള്‍ ധാരാളം ആഹാരത്തില്‍ ഉള്‍കൊള്ളിക്കുക. ദിവസവും കുറഞ്ഞത്‌ എട്ട് ഗ്ലാസ് വെള്ളം കുടിക്കുക. ഇത്‌ നമ്മുടെ ശരീരം ഹൈഡ്രേറ്റായി നിലനില്‍ക്കുന്നതിന്‌ സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ രക്തഓട്ടം വേഗത്തിലാക്കുന്നതിനും സഹായിക്കുന്നു. കാപ്പി അമിതമായി കുടിയ്ക്കുന്നത് ചര്‍മത്തിന് കേടാണ്. കാപ്പിശീലം മാറ്റി പകരം ഗ്രീന്‍ ടീ പോലുള്ളവയിലേയ്ക്കു തിരിയുക. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ശീലങ്ങള്‍ ഉപേക്ഷിക്കുക. –