യു​വ​തി​യെ പൂ​ട്ടി​യി​ട്ട് മോ​ഷ​ണം

മു​ണ്ട​ക്ക​യം: യു​വ​തി​യെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് മോ​ഷ​ണം. 10 പ​വ​ൻ സ്വ​ർ​ണ​വും 2700 രൂ​പ​യും ക​വ​ർ​ന്ന​താ​യാ​ണ് പ​രാ​തി. ടൗ​ണി​ൽ ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​ക്ക് സ​മീ​പം തു​ല​വ​ഞ്ചേ​രി​യി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ബു​ധ​നാ​ഴ്ച വീ​ട്ടി​ൽ മ​ക​ൾ ര​മ്യ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. രാ​ത്രി ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. അ​ടു​ക്ക​ള​യു​ടെ ക​ത​ക് ത​ള്ളി​ത്തു​റ​ക്കു​ന്ന​ത് കേ​ട്ട് ര​മ്യ ഉ​ണ​ർ​ന്നെ​ങ്കി​ലും ര​മ്യ​യു​ടെ മു​റി​യു​ടെ വാ​തി​ൽ പു​റ​ത്തു നി​ന്നു പൂ​ട്ടി നി​ല​യി​ലാ​യി​രു​ന്നു. മോ​ഷ്ടാ​വ് എ​തി​ർ​വ​ശ​ത്തെ മു​റി​യി​ൽ ക​യ​റി മേ​ശ കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്നു. മോ​ഷ​ണ​ത്തി​നു ശേ​ഷം താ​ൻ കി​ട​ന്ന മു​റി​യു​ടെ ഓ​ടാ​ന്പ​ൽ എ​ടു​ത്ത ക​ള്ള​ൻ, ര​മ്യ ബ​ഹ​ളം വച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​ളു​ക​ൾ ഓ​ടി വ​ന്ന​തോ​ടെ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നും പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി