യു ടി യു സി ജില്ലാ പ്രവർത്തക സമ്മേളനം

എരുമേലി: യുടിയുസി ജില്ലാ പ്രവർത്തക സമ്മേളനം നാളെ രാവിലെ 10ന് എരുമേലി റോയൽ ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം ആർഎസ്പി സംസ്‌ഥാന സെക്രട്ടറി എ.എ. അസീസ് നിർവഹിക്കും.

എൻ.കെ. പ്രേമചന്ദ്രൻ എംപി, യുടിയുസി സംസ്‌ഥാന സെക്രട്ടറി തോമസ് ജോസഫ്, സംസ്‌ഥാന കമ്മിറ്റി അംഗം ടി.സി. വിജയൻ, ജില്ലാ സെക്രട്ടറി സലിം മോടയിൽ, മുണ്ടക്കയം സോമൻ, പി.വി.മോഹനൻ, പി.കെ. റസാഖ്, ഇ.വി. തങ്കപ്പൻ, ടി.സി. അരുൺ, അഡ്വ. കെ.സി. അജിത്കുമാർ, കെ.വി. ബാബു, എൻ. സദാനന്ദൻ, ഒ.എൽ. ജോസഫ്, ഉണ്ണികൃഷ്ണൻനായർ തുടങ്ങിയവർ പ്രസംഗിക്കും.