യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

പൊൻകുന്നം നിയോജക മണ്ഡലത്തില്‍ യു.ഡി.എഫിന്റെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊന്‍കുന്നത്ത് പ്രവര്‍ത്തനം തുടങ്ങി. ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.എന്‍.ജയരാജ്, ബാബു ജോസഫ്, എ.എം.മാത്യു ആനിത്തോട്ടം, അബ്ദുള്‍കരീം മുസല്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്ഥാനാര്‍ഥി ഡോ.എന്‍.ജയരാജ് കാഞ്ഞിരപ്പള്ളി, പള്ളിക്കത്തോട്, കറുകച്ചാല്‍ എന്നിവിടങ്ങളില്‍ പ്രചാരണം നടത്തി. 20-ാം മൈല്‍, ചെന്നാക്കുന്ന്, തെക്കേത്തുകവല ബൂത്ത് കമ്മിറ്റികളിലും പങ്കെടുത്തു.