യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി: വാളയാര്‍ സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും, സര്‍വകലാശാലകളിലെ മാര്‍ക്ക് ദാനത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കെ. എസ്. യു. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നിയമസഭാ മാര്‍ച്ചില്‍ പങ്കെടുത്ത ഷാഫി പറമ്പില്‍ എം. എല്‍. എ. ഉള്‍പ്പടെയുള്ള യുവജന നേതാക്കളെ ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാഞ്ഞിരപ്പള്ളിയില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.

എം. കെ. ഷെമീര്‍ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ഡി. സി. സി. ജനറല്‍ സെക്രട്ടറി റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബ് വെട്ടം, ബ്ലോക്ക് സെക്രട്ടറി അബ്ദുല്‍ ഫത്താഹ്, കെ. എസ്. യു. ജില്ലാ സെക്രട്ടറി കെ. എന്‍. നൈസാം, അന്‍വര്‍ഷാ കോനാട്ടുപറമ്പില്‍, നിബു ഷൗക്കത്ത്, ടി. എസ്. നിസു, പി. എം. അജ്മല്‍, നാദിര്‍ഷ കോനാട്ടുപറമ്പില്‍, വി. യു. നൗഷാദ്, ഇ. എസ്. സജി, ഫൈസല്‍ മഠത്തില്‍, നജീബ് കാഞ്ഞിരപ്പള്ളി, പി. എസ്. ഹാഷിം, ഫസിലി കോട്ടവാതുക്കല്‍, ടിഹാന ബഷീര്‍, ശരത് മോന്‍, കെ. കെ. ഷാമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.