യേശു ക്രിസ്തുവിനെ ക്രൂശിച്ച യഥാർത്ഥ കുരിശിന്റെ ഭാഗങ്ങൾ തുർക്കിയിൽ കണ്ടുകിട്ടിയതായി അവകാശവാദം

1
യേശു ക്രിസ്തുവിനെ ക്രൂശിച്ച കുരിശിന്റെ ഭാഗങ്ങൾ തുർക്കിയിൽ കണ്ടുകിട്ടിയതായി അവകാശവാദം

തുർക്കിയിലുള്ള പുരാവസ്തു ഗവേഷകരാണ് യേശു ക്രിസ്തുവിനെ ക്രൂശിച്ച കുരിശിന്റെ ഭാഗങ്ങൾ തുർക്കിയിൽ കണ്ടുകിട്ടിയതായിയുള്ള അവകാശ വാദവുമായി എത്തിയിരിക്കുന്നത്.

Sinop എന്ന സ്ഥലത്ത് എഴാം നൂറ്റാണ്ടിൽ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപെടുന്ന ഒരു ദേവാലയത്തിൽ ഖനനം ചെയ്തപ്പോൾ ആണ് കല്ലുകൊണ്ട് ഉണ്ടാക്കിയ ചെറിയ ഒരു പെട്ടിക്കുള്ളിൽ സൂക്ഷിച്ചിരുന്ന തടി കഷണം കണ്ടെത്തിയത് . ആ കല്ല്‌ പെട്ടിയുടെ നാല് വശങ്ങളിലും കുരിശിന്റെ ചിഹ്നം കൊത്തിയിരുന്നു . അത് യഥാർത്ഥത്തിലുള്ള കുരിശു ആണോ എന്നറിയുവാനുള്ള പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു . AD 325 ൽ കണ്ടെത്തിയ കുരിശിന്റെ ഭാഗം ആണോ ഇത് എന്നാണ് ഇനി പരീക്ഷിച്ചു അറിയുവാനുള്ളത് . ആ കുരിശിന്റെ ഭാഗങ്ങൾ ലോകം മുഴുവനും അയച്ചിരുന്നു എന്നാണ് വിശ്വസിക്കപെടുന്നത് .

പ്രൊഫസർ Gülgün Koroglu ആണ് അവിടെയുള്ള ഖനനത്തിന് നേത്രുത്വം കൊടുത്തത് . അവർ പറഞ്ഞു “ഞങ്ങൾ ഒരു വിശുദ്ധമായ വസ്തു കണ്ടെത്തി .. അത് ഒരു കുരിശ്ന്റെ ഭാഗം ആണ് . ഞങ്ങൾ അത് ക്രിസ്തുവിനെ ക്രൂശിച്ച കുരിശിന്റെ ഭാഗം ആണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു . ഈ കല്ലുകൊണ്ടുള്ള പെട്ടി ഞങ്ങൾക്ക് വളരെ പ്രധാനപെട്ടതാണ് . ഇത് ചരിത്രപരമായ പ്രാധാന്യം ഉള്ളതാണ് . ഞങ്ങൾ കണ്ടെത്തിയിട്ടുള്ള പുരവസ്തുക്കളിൽ വച്ച് ഏറ്റം പ്രാധാന്യം ഉള്ളത് ”

ക്രൈസ്തവ വിശ്വാസവും പാരമ്പര്യവും എന്താണ് വിശദീകരിക്കുന്നത് ?
3

കൊൻസ്റ്റന്റൈൻന്റെ അമ്മയായ ഹെലൻ ( ഇവർ വിശുദ്ധ ആണെന്ന് ക്രിസ്താനികൾ വിശ്വസിക്കുന്നു ) AD 325 ൽ യേശുവിന്റെ കുരിശു മരണത്തെ കുറിച്ച് കൂടുതൽ അറിയിന്നതിനു വേണ്ടി ജെറുസലേംമിലേക്ക് യാത്ര ചെയ്തു . ക്രിസ്തു മരിച്ച കുരിശു കണ്ടെടുക്കണം എന്നും അവര്ക്ക് ഉദേശം ഉണ്ടായിരുന്നു

അവിടെ വച്ച് അവർ മൂന്നു കുരിശുകൾ കണ്ടെതിയത്രേ . അവയിൽ ഏതിലാണ് യഥാർത്ഥത്തിൽ യേശവിനെ ക്രൂശിൽ തറച്ചത് എന്ന് അറിയുവാൻ വേണ്ടി അവർ ഒരു പരീക്ഷണം നടത്തി . ഹെലൻ മരിച്ച ഒരു പെണ്‍കുട്ടിയെ അവിടെ കൊണ്ട് ചെന്നു . മൂന്നു കുശുകളുടെയും മുകളിൽ അവളെ കിടത്തി നോക്കി . യഥാർത്ഥ കുരിശിന്റെ മുകളിൽ കിടത്തിയപ്പോൾ കുട്ടിക്ക് ജീവന തിരിച്ചു കിട്ടിയത്രെ ..

ആ കുരിശു അവിടെ വച്ച് മുറിക്കുകയും ഒരു ഭാഗം ജെറുസലേമിൽ വയ്ക്കുകയും ഒരു ഭാഗം റോമിലേക്ക് അയയ്ക്കുകയും ഒരു ഭാഗം കൊണ്സ്ടന്റിനോപ്പിൾലേക്ക് കൊണ്ട് പോവുകയും ചെയ്തത്രേ .. അന്നത്തെ കൊണ്സ്ടന്റിനോപ്പിൾ ആണ് ഇന്നത്തെ തുർക്കിയിലുള്ള Istanbul .

അങ്ങനെ AD 325 ൽ തുർക്കിയിൽ എത്തിയ കുരിശിന്റെ ഭാഗം ആണ് ഇപ്പോൾ കണ്ടു കിട്ടിയ കുരിശ് എന്നാണ് അവകാശവാദം