രക്തദാനം ‘തപസ്യ’യാക്കി കുടുംബശ്രീ യൂണിറ്റ്

പൊൻകുന്നം∙ രക്തദാന സ്ക്വാഡുമായി ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ പതിനേഴാമത്തെ കുടുംബശീ യൂണിറ്റ് തപസ്യ അഞ്ചാം വാർഡിൽ പ്രവർത്തനം ആരംഭിച്ചു. 12 പേരാണ് യൂണിറ്റിലുള്ളത്. രക്തം ആവശ്യമുള്ളവർക്ക് 85472 08995 എന്ന ഫോൺ നമ്പരിൽ വിളിക്കാം. വാർഡ് അംഗം കെ.ജി.കണ്ണൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് അംഗം മണിയമ്മ അനിൽകുമാർ അധ്യക്ഷത വഹിച്ചു. സുനിത അജികുമാർ, ശ്രീകല രഘുനാഥ്, രശ്മി അനൂപ് എന്നിവർ പ്രസംഗിച്ചു