രാ​ജേ​ന്ദ്ര​മൈ​താ​ന​ത്ത് സ്വാ​ത​ന്ത്ര്യ​സ​മ​ര സ്മാ​ര​ക​ം ഉയ​രും

പൊ​ൻ​കു​ന്നം: സ്വാ​ത​ന്ത്ര്യ​സ​മ​ര​കാ​ല​ത്ത് നി​ര​വ​ധി സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും സ​മ​ര​ങ്ങ​ൾ​ക്കും സാ​ക്ഷി​യാ​യ പൊ​ൻ​കു​ന്നം രാ​ജേ​ന്ദ്ര​മൈ​താ​ന​ത്ത് സ്വാ​ത​ന്ത്ര്യ​സ​മ​ര സ്മാ​ര​ക നി​ർ​മാ​ണം ഉ​ട​ൻ തു​ട​ങ്ങും. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് 25 ല​ക്ഷം രൂ​പ മു​ട​ക്കി ന​ട​ത്തു​ന്ന നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കു​ള്ള എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന നാ​ളെ ന​ട​ത്തും.

1947 ജൂ​ലൈ​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് പേ​ട്ട മൈ​താ​നി​യി​ൽ സ്വാ​ത​ന്ത്ര്യ​സ​മ​ര​ഭാ​ഗ​മാ​യി ന​ട​ന്ന സ​മ്മേ​ള​നത്തി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച രാ​ജേ​ന്ദ്ര​ൻ എ​ന്ന പ​തി​മൂ​ന്നു​കാ​ര​ന്‍റെ സ്മ​ര​ണ​യ്ക്കാ​യാ​ണ് പൊ​ൻ​കു​ന്ന​ത്ത് വ​ണ്ടി​പ്പേ​ട്ട​യാ​യി​രു​ന്ന മൈ​താ​ന​ത്തി​ന് രാ​ജേ​ന്ദ്ര​മൈ​താ​നം എ​ന്നു പേ​രി​ട്ട​ത്. പൊ​ൻ​കു​ന്ന​ത്ത് എ.​കെ. പാ​ച്ചു​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ​നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​മാ​ണ് പു​ത്ത​ൻ​കി​ണ​റി​നു മു​മ്പി​ലു​ള്ള പ്ര​ദേ​ശ​ത്തി​ന് രാ​ജേ​ന്ദ്ര​മൈ​താ​നം എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത​ത്. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് നി​ർ​മി​ക്ക​പ്പെ​ട്ട കി​ണ​ർ ഉ​ൾ​പ്പെ​ടു​ന്ന മൈ​താ​ന​മാ​ണി​ത്. ജോ​ർ​ജ് അ​ഞ്ചാ​മ​ൻ രാ​ജാ​വി​ന്‍റെ കി​രീ​ട​ധാ​ര​ണം ന​ട​ന്ന​പ്പോ​ൾ അ​തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യാ​ണ് ഈ ​മൈ​താ​ന​ത്ത് കി​ണ​ർ നി​ർ​മി​ച്ച​ത്.

മൈ​താ​ന​ത്ത് സ്റ്റേ​ജും ഇ​പ്പോ​ൾ മി​നി​ലോ​റി പാ​ർ​ക്കിം​ഗി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ഗ​വും മേ​ൽ​ക്കൂ​ര​യി​ട്ട് സം​ര​ക്ഷി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി. കി​ണ​ർ ന​വീ​ക​രി​ച്ച് നി​ല​നി​ർ​ത്തും. സ്വാ​ത​ന്ത്ര്യ​സ​മ​ര സ്മ​ര​ണ​ക​ളു​ണ​ർ​ത്തു​ന്ന ക​മ​നീ​യ​ക​വാ​ട​വും മൈ​താ​ന​ത്തി​നു​ണ്ടാ​വും.