രാ​ജേ​ന്ദ്ര​മൈ​താ​ന ന​വീ​ക​ര​ണം വി​വാ​ദ​ത്തി​ൽ

പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് സ്വാ​ത​ന്ത്ര്യ​സ​മ​ര സ്മാ​ര​ക​മാ​യി ന​വീ​ക​ര​ണം ന​ട​ത്തു​ന്ന രാ​ജേ​ന്ദ്ര​മൈ​താ​ന​ത്തി​ന്‍റെ നി​ർ​മാ​ണം വി​വാ​ദ​ത്തി​ലേ​ക്ക്. ദേ​ശീ​യ​പാ​ത​യു​ടെ​യും പ​ഞ്ചാ​യ​ത്ത് റോ​ഡി​ന്‍റെ​യും ഇ​ട​യ്ക്കു​ള്ള മൈ​താ​ന​ത്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് നി​ല​വി​ലു​ള്ള നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചാ​ണെ​ന്ന വി​വാ​ദ​മാ​ണു​യ​രു​ന്ന​ത്.

മി​നി​ലോ​റി പാ​ർ​ക്കിം​ഗ് മൈ​താ​ന​മാ​യ രാ​ജേ​ന്ദ്ര​മൈ​താ​ന​ത്ത് സ്ഥി​രം വേ​ദി, മൈ​താ​ന​മാ​കെ മേ​ൽ​ക്കൂ​ര, ക​വാ​ടം തു​ട​ങ്ങി​യ​വ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നും മൈ​താ​ന​ത്തി​ന്‍റെ ഒ​രു​വ​ശ​ത്തെ ടൗ​ൺ​ഹാ​ൾ റോ​ഡി​ൽ നി​ന്നും ആ​വ​ശ്യ​മാ​യ ദൂ​ര​പ​രി​ധി പാ​ലി​ക്കാ​തെ​യാ​ണ് നി​ർ​മാ​ണ​മെ​ന്നാ​ണി​പ്പോ​ൾ ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്. ദേ​ശീ​യ​പാ​ത​യു​മാ​യു​ള്ള ദൂ​ര​പ​രി​ധി പാ​ലി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന സം​ശ​യ​ത്തി​ൽ ബി​ജെ​പി ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തി​ന് പ​രാ​തി ന​ൽ​കി. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച് ആ​രോ​പ​ണ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

സ്വാ​ത​ന്ത്ര്യ​സ​മ​ര സ്മാ​ര​കം പൊ​ൻ​കു​ന്ന​ത്തി​ന്‍റെ പാ​ര​മ്പ​ര്യം വി​ളി​ച്ചോ​തു​ന്ന​താ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ഗി​രീ​ഷ്‌​കു​മാ​ർ പ​റ​ഞ്ഞു. വി​വാ​ദ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും എ​ല്ലാ ച​ട്ട​ങ്ങ​ളും പാ​ലി​ച്ചാ​ണ് നി​ർ​മാ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് നി​ർ​മാ​ണം. ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത് റോ​ഡി​ൽ നി​ന്നും ദൂ​ര​പ​രി​ധി പാ​ലി​ച്ചാ​ണ് നി​ർ​മാ​ണം. സ​ർ​ക്കാ​ർ നി​ർ​മാ​ണ​ത്തി​നു​ള്ള എ​ല്ലാ ച​ട്ട​ങ്ങ​ളും പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്നും ഗി​രീ​ഷ്‌​കു​മാ​ർ വി​ശ​ദീ​ക​രി​ച്ചു.