രാ​ത്രി വീ​ട്ടു​മു​റ്റ​ത്ത് ആ​ന​; ഭ​യ​ന്നുവി​റ​ച്ച് ഒ​രു കു​ടും​ബം

കൊ​മ്പു​കു​ത്തി: രാ​ത്രി വീ​ട്ടു​മു​റ്റ​ത്ത് ആ​ന​യെ ക​ണ്ട് ഭ​യ​ന്ന് വി​റ​ച്ച് ഒ​രു കു​ടും​ബം. അ​ർ​ബു​ദ രോ​ഗ​ബാ​ധി​ത​യാ​യ എ​ഴു​പ​ത്തെ​ട്ടു​കാ​രി കാ​ഞ്ഞി​ര​ത്തു​മു​ക​ളേ​ൽ ബേ​ബി​ക്കു​ട്ടി​യ​മ്മ​യെ എ​ങ്ങോ​ട്ട് മാ​റ്റു​മെ​ന്ന ചി​ന്ത​യി​ലാ​ണ് ബേ​ബി​ക്കു​ട്ടി​യു​ടെ മ​ക​ൾ ഉ​ഷ​യും ഭ​ർ​ത്താ​വ് ബാ​ബു​വും.

ക​ഴി​ഞ്ഞ മൂ​ന്നു​നാ​ലു ദി​വ​സ​മാ​യി അ​ടു​ത്ത പു​ര​യി​ട​ങ്ങ​ളി​ലെ​ല്ലാം ആ​ന ഇ​റ​ക്കം പ​തി​വാ​യി​രു​ന്നു. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 11.45ാടെ ​ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന ബേ​ബി​ക്കു​ട്ടി​യു​ടെ കൊ​ച്ചു​മ​ക​നാ​യ ശ്രീ​കാ​ന്താ​ണ് ജ​ന​ലി​നു തൊ​ട്ട​ടു​ത്ത് കാ​ട്ടാ​ന​യെ ക​ണ്ട് ഭ​യ​ന്ന് നി​ല​വി​ളി​ച്ച് വീ​ട്ടു​കാ​രെ ഉ​ണ​ർ​ത്തി​യ​ത്. ആ​ന​യെ ഭ​യ​ന്ന് ശ്രീ​കാ​ന്തി​ന്‍റെ ഭാ​ര്യ അ​നീ​ഷ ഒ​ന്ന​ര വ​യ​സു​കാ​രി ശി​വ​ന്യ​യെ​യു​മാ​യി സ്വ​ന്തം വീ​ടാ​യ ആ​ല​പ്പു​ഴ​യി​ലേ​ക്ക് മാ​റി. ബേ​ബി​ക്കു​ട്ടി​യ​മ്മ​യു​ടെ ജ​ന്മ​നാ ബ​ധി​ര​നും മൂ​ക​നു​മാ​യ കൊ​ച്ചു​മ​ക​ൻ ശ്രീ​ജി​ത്തി​നെ പ​ത്ത​നം​തി​ട്ട​യി​ലെ ബ​ന്ധു വീ​ട്ടി​ലേ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് വീ​ട്ടു​കാ​ർ. ആ​നപ്പേ​ടി​യി​ലാ​ണെ​ങ്കി​ലും വീ​ടു​വി​ട്ട് മ​റ്റെ​ങ്ങും പോ​കാ​നി​ല്ലെ​ന്ന ബേ​ബി​ക്കു​ട്ടി​യ​മ്മ​യു​ടെ നി​ല​പാ​ടി​ൽ ആ​ശ​ങ്ക​യി​ലാ​ണ് മ​ക​ൾ ഉ​ഷ​യും ഭ​ർ​ത്താ​വ് ബാ​ബു​വും .