രൂപത വിശ്വാസ ജീവിത പരിശീലക ദിനാഘോഷം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിരൂപത വിശ്വാസ ജീവിത പരിശീലക ദിനാഘോഷവും, മിഷൻ ലീഗ് രൂപതാ വാർഷികവും ,പ്രതിനിധി സമ്മേളനവും മെയ് 26-ന് കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ നടക്കും.’

26-ന് രാവിലെ 10 ന് വ്യക്തി കേന്ദ്രീകൃത വിശ്വാസ രുപീകരണത്തെക്കുറിച്ച് അണക്കര ഫൊറോന വികാരി റവ.ഡോ:വിൽ ഫിച്ചൻ തെക്കേവയലിൽ ക്ലാസ്സ് നയിക്കും. ഉച്ചകഴിഞ്ഞ് 2 ന് ചേരുന്ന വാർഷിക സമ്മേളനം സീറോ മലബാർ സഭ ക്യൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുര ഉദ്ഘാടനം ചെയ്യും. രൂപത വികാരി ജനറാൾ ഫാ.ജസ്റ്റീൻ പഴേപറമ്പിൽ അധ്യക്ഷത വഹിക്കും. രൂപത ഡയറക്ടർ ഫാ.അഗസ്റ്റിൻ പുതുപറമ്പിൽ, സി.എം.എൽ രൂപത ജോയിന്റ് ഡയറക്ടർ ഫാ ദീപു അനന്തക്കാട്ട് തുടങ്ങിയവർ പ്രസംഗിക്കും.പ്രശസ്ത പിന്നണി ഗായിക കുമാരി നിയാ പത്യാല, ജോയൽ തോമസ് വാഴമറ്റം എന്നിവർ സംഗീതം ആലപിക്കും.യോഗത്തിൽ 12- വർഷവും മുടങ്ങാതെ വിശ്വാസ പരിശീലനത്തിന് ഹാജരായ 15 കുട്ടികളെയും ,വിശ്വാസ പരീശീലന കാലത്ത് 50,25 വർഷങ്ങൾ പൂർത്തിയാക്കിയ അധ്യാപകരെയും ആദരിക്കും. മികച്ച സൺഡേ സ്കുളുകളായി തെരഞ്ഞെടുക്കപ്പെട്ട സൺഡേസ്കൂളിന് ട്രോഫി നൽകി ആദരിക്കും