രോഗികളുടെ സംഗമവും കാൻസർ നിർണയ ക്യാംപും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 20 ന്

കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രി പാലിയേറ്റീവ് പരിചരണ വിഭാഗത്തിന്റെയും വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്‌ഥാന വനിതാ കമ്മിഷന്റെയും ആഭിമുഖ്യത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ രോഗികളുടെ സംഗമവും കാൻസർ രോഗ നിർണയ ക്യാംപും ബോധവൽക്കരണ സെമിനാറും – സ്വാന്തന സ്‌പർശം 20 ന് രാവിലെ ഒൻപതിന് ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടത്തും. ഡോ. എൻ. ജയരാജ് എംഎൽഎ. ഉദ്‌ഘാടനം ചെയ്യും.

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലൻ നായർ അധ്യക്ഷത വഹിക്കും. വനിതാ കമ്മിഷനംഗം ഡോ. ജെ. പ്രമീളാ ദേവി മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് റോഷൻ തോമസ് സന്ദേശം നൽകും. രാവിലെ 11 മുതൽ ബോധവൽക്കരണ ക്ലാസ് ഡോ. കെ. സുരേഷ് കുമാർ, ഡോൺ ജോർജ് എന്നിവർ നയിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ. ഡോ. ടി.എൻ. ഗോപിനാഥപിള്ള, ഡോ. ശാന്തി ഭായ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ ഡോക്‌ടർമാരാണ് രോഗനിർണയം നടത്തുന്നത്