ര​ണ്ടാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പി​താ​വ് അ​റ​സ്റ്റി​ൽ

മ​ണി​മ​ല: ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പി​താ​വ് അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സം​ഭ​വം. സ്കൂ​ളി​ൽ എ​ത്തി​യ കു​ട്ടി ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് കാ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കൗ​ണ്‍​സലിം​ഗ് ന​ട​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി പീ​ഡ​ന​വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞ​ത്.

തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​ണി​മ​ല പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.