റബര്‍ബോര്‍ഡ് ചെയര്‍മാനെ നിയമിക്കണം

പാറത്തോട്: സംസ്ഥാനത്തെ റബര്‍കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കാന്‍ കഴിയുന്ന കേരളീയനായ റബര്‍ബോര്‍ഡ് ചെയര്‍മാനെ നിയമിക്കണമെന്നും ഒഴിവുവന്നിട്ടുള്ള മറ്റു തസ്തികകളില്‍ നിയമനം നടത്തി കുത്തഴിഞ്ഞു കിടക്കുന്ന റബര്‍ബോര്‍ഡ് കാര്യഷമമാക്കണമെന്നും കേരളാപ്ലാന്റേഷന്‍ ലേബര്‍കോണ്‍ഗ്രസ് പ്രവര്‍ത്തകസമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനത്തില്‍ കെപിഎല്‍സി പ്രസിഡന്റ് കെ.എസ്. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ്പ്രസിഡന്റ് ബിജുപുന്നത്താനം ഉദ്ഘാടനം ചെയ്തു. പ്രഫ. പി.ജെ. വര്‍ക്കി, റോണി കെ. ബേബി, പി.എ. ഷമീര്‍, സിബി ചേനപ്പാടി, പി.എസ്. സൈനുദീന്‍, വിപിന്‍ അറക്കല്‍, പി.എം. തമ്പിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. റബര്‍കര്‍ഷക സംരഷണനികുതി ഏര്‍പ്പെടുത്തുക, വില സ്ഥിരതാഫണ്ടില്‍ നിന്ന് ഉടന്‍ സഹായം അനുവദിക്കുക, റബര്‍ തോട്ടം മേഖലയില്‍ ബോണസ് നല്‍കാത്ത തോട്ടത്തിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.