റബര്‍ ഇറക്കുമതി തീരുവ: നന്ദിപറയേണ്ടത് സോണിയാഗാന്ധിയോട്- ആന്‍േറാ ആന്റണി

web-anto-antony
റബറിന്റെ ഇറക്കുമതി തീരുവ 20 രൂപയില്‍നിന്ന് 30 രൂപയാക്കി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന് നന്ദിപറയേണ്ടത് യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയോടാണെന്ന് ആന്‍േറാ ആന്റണി എം.പി.

റബറിന്റെ വിലത്തകര്‍ച്ചമൂലം കേരളത്തിലെ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് കേരളത്തിലെ കര്‍ഷകര്‍ക്കുള്ള ആശങ്കകളും സോണിയാഗാന്ധിയെ ധരിപ്പിക്കാന്‍ കേരളത്തിലെ യു.ഡി.എഫ്. എം.പി.മാര്‍ക്ക് കഴിഞ്ഞു. ഈ രണ്ടു പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കി. സോണിയാഗാന്ധി നല്‍കിയ ഉറപ്പ് 48 മണിക്കൂറിനുള്ളില്‍ നടപ്പാക്കി.

കേരളത്തിലെ കര്‍ഷകര്‍ എന്നും സോണിയാഗാന്ധിയോട് കടപ്പെട്ടിരിക്കുന്നുവെന്നും ആന്‍േറാ ആന്റണി പറഞ്ഞു.