റബ്ബർ തോട്ടത്തിൽ തീപിടിച്ചു


കാഞ്ഞിരപ്പള്ളി: പൊടിമറ്റത്ത് റബ്ബർ തോട്ടത്തിൽ തീപിടിച്ച് ഇരുന്നൂറോളം മരങ്ങൾ നശിച്ചു. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ തോട്ടത്തിലാണ് ചൊവ്വാഴ്ച രണ്ട് മണിയോടെ തീപടർന്നത്. അഗ്നിരക്ഷാസേനയും സെന്റ് ഡൊമിനിക്‌സ് കോളേജിലെ വിദ്യാർഥികളും ചേർന്നാണ് തീയണച്ചത്. രണ്ടേക്കറോളം സ്ഥലത്ത് തീപടർന്നു.