റബ്ബർ വിലവര്‍ധനവിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിന് എകെസിസി കപ്പാട് യൂണിറ്റ്

കപ്പാട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയംമൂലം റബറിന് വില കുത്തനെ തകര്‍ന്നതുമൂലം കാര്‍ഷിക മേഖലയെ ആശ്രയിച്ചു കഴിയുന്നവര്‍ ദുരിതത്തില്‍. വിലവര്‍ധനവിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് എകെസിസി കപ്പാട് യൂണിറ്റ് അറിയിച്ചു.

ജോമി കൊച്ചുപറമ്ബിലിന്റെ അധ്യക്ഷതയില്‍ ജോസ് നെല്ലിയാനി, സാബു വട്ടോത്ത്, ജെയിംസ് പെരുമാകുന്നേല്‍, ജെയിംസ് വെള്ളമറ്റം, ഷാജി പുതിയാപറമ്ബില്‍, ടോണി വളയം, സിജോ മുണ്ടമറ്റം, ജോയി പാലക്കുടി, മാത്യു വെള്ളാത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.