റബ്ബർ ​ മേ​ഖ​ല​യി​ൽ പ​ട്ടി​ണി​യും പ​നി​ക്കെ​ടു​തി​യും

: റ​ബ​ർ വി​ല അ​ൽ​പം മെ​ച്ച​പ്പെ​ട്ടെ​ങ്കി​ലും നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ ഗ്രാ​മീ​ണ ക​ർ​ഷ​ക​ർ​ക്ക് നേ​ട്ട​മൊ​ന്നു​മി​ല്ല. ജൂ​ണ്‍ അ​വ​സാ​നി​ക്കു​ന്പോ​ൾ റ​ബ​ർ​വി​ല ആ​ർ​എ​സ്എ​സ് നാ​ലി​ന് 125 രൂ​പ​യാ​യി​രു​ന്നു.

ജൂ​ലൈ പ​കു​തി പി​ന്നി​ടു​ന്പോ​ൾ കി​ലോ​യ്ക്ക് 8.50 രൂ​പ വ​ർ​ധി​ച്ച് 132.50 രൂ​പ​യി​ലെ​ത്തി. ര​ണ്ടാ​ഴ്ച​യാ​യി മ​ഴ​മൂ​ലം ഒ​ട്ടും​ത​ന്നെ ഉ​ത്പാ​ദ​നം ന​ട​ക്കു​ന്നി​ല്ല.മ​ഴ ശ​ക്ത​മാ​യ​തോ​ടെ ടാ​പ്പിം​ഗ് പൂ​ർ​ണ​മാ​യി നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

റെ​യി​ൻ ഗാ​ർ​ഡ് വ​യ്ക്കു​ന്ന​തി​ലെ ഭാ​രി​ച്ച ചെ​ല​വും ക​ർ​ഷ​ക​രെ വ​ല​യ്ക്കു​ന്നു. തോ​ട്ടം മേ​ഖ​ല​യി​ലെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന പ​നി ദു​രി​തം ടാ​പ്പിം​ഗ് മു​ട​ങ്ങാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ വ​ൻ​കി​ട തോ​ട്ട​ങ്ങ​ളേ​റെ​യും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. വ​ൻ​കി​ട തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ൽ ത​ർ​ക്ക​വും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യി​രി​ക്കു​ന്നു.

മു​ണ്ട​ക്ക​യം, പെ​രു​വ​ന്താ​നം, ചെ​റു​വ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​റു പ്ര​മു​ഖ തോ​ട്ട​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. 30 വ​ർ​ഷം ടാ​പ്പിം​ഗ് ന​ട​ത്തി​യ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി പു​തി​യ​വ ന​ടാ​നോ നി​ല​വി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​നോ മാ​നേ​ജു​മെ​ന്‍റു​ക​ൾ ത​യാ​റാ​കു​ന്നി​ല്ല. കൂ​ലി ഉ​ൾ​പ്പെ​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ മു​ണ്ട​ക്ക​യം മേ​ഖ​ല​യി​ലെ ലാ​യ​ങ്ങ​ളി​ൽ മു​ട​ങ്ങി​യ​താ​യി തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ലാ​യ​ങ്ങ​ളു​ടെ കേ​ടു​പാ​ടു തീ​ർ​ക്കാ​നും തോ​ട്ടം ന​ട​ത്തി​പ്പു​കാ​ർ ത​യാ​റാ​കു​ന്നി​ല്ല.പാ​ട്ടം കാ​ലാ​വ​ധി അ​വ​സാ​നി​ച്ച തോ​ട്ട​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യെ​ച്ചൊ​ല്ലി ഹൈ​ക്കോ​ട​തി​യി​ൽ നി​ര​വ​ധി കേ​സു​ക​ളും നി​ല​വി​ലു​ണ്ട്. കി​ഴ​ക്ക​നേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ മ​ഴ​ക്കെ​ടു​തി മൂ​ലം റ​ബ​റി​ന്‍റെ വി​ദേ​ശ ല​ഭ്യ​ത കു​റ​ഞ്ഞ​തും ആ​ഭ്യ​ന്ത​ര വി​ല​വ​ർ​ധ​ന​യ്ക്കു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.