റബർ പ്രശ്ങ്ങൾ : കോൺഗ്രസ് ആലോചനയോഗം നടത്തും

കാഞ്ഞിരപ്പള്ളി :റബർ കർകരോടുള്ള കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നിഷേധാത്മക നിലപാടുകളിൽ പ്രതിഷേധിച്ചും ദുരിതം നേരിടുന്ന കർഷകരോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചും ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന സമര പരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിന് കോൺഗ്രസ് കാത്തിരപ്പള്ളി, പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ബ്ലോക്ക് – മണ്ഡലം പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, സഹകരണ ബാങ്ക് പ്രസിഡന്റുമാർ, പോഷക സംഘടന സംസ്ഥാന – ജില്ലാ ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗം ഇന്ന് അഞ്ചിന് സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ ചേരുമെന്ന് ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു.