റാങ്ക് തോവിനെ ആദരിച്ചു

കൂട്ടിക്കല്‍: എം. ജി. സര്‍വകലാശാലയില്‍ എം. എസ്. സി. ഗണിത ശാസ്ത്രത്തില്‍ മൂന്നാം റാങ്ക് നേടിയ ഹസീന ഹബീബിനെ ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റി ആദരിച്ചു. കൂട്ടിക്കല്‍ പാലം ജങ്ഷനില്‍ ചെയര്‍മാന്‍ അയ്യൂബ് ഖാന്‍ കാസിം അധ്യക്ഷത വഹിച്ച സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കൂട്ടിക്കല്‍ ജുമാ മസ്ജിദ് ഇമാം പി. കെ. സുബൈര്‍ മൗലവി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം ആന്റണി കടപ്പാക്കല്‍, വാഴൂര്‍ എന്‍. എസ്. എസ്. കോളജ് ഗണിത ശാസ്ത്ര വിഭാഗം മേധാവി പ്രൊഫ. ജയരാജ്, വിവിധ സംഘടന നേതാക്കളായ നൗഷാദ് വെംബ്ലി ,കെ .എസ് മോഹനന്‍, ഷിഹാബുദ്ദീന്‍ നജ്മി,എന്‍.ഇ. ഇസ്മായില്‍, കൂട്ടിക്കല്‍ അബ്ദുല്‍ ലത്തീഫ് , ഡോ: പി.എച്ച്.എം.ഹനീഫ, കൊപ്ലി ഹസന്‍, അയ്യൂബ് ഖാന്‍ കട്ടപ്ലാക്കല്‍, ഷാഹുല്‍ പാറക്കല്‍, കെ.ബി ഇസ്മായില്‍, അന്‍സര്‍ ഗദ്ദാഫി എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ കൂട്ടിക്കല്‍ കെ.എം.ജെ. പബ്ലിക് സ്‌കൂളിന്റെ ഉപഹാരം വിവിധ വ്യക്തികള്‍ നല്‍കിയ ക്യാഷ് അവാര്‍ഡുകള്‍ എന്നിവയും സമ്മാനിച്ചു.