റാ​ന്നി-​കോ​ട്ട​യം ചെ​യി​ന്‍ സ​ര്‍​വീ​സ് അ​ശാ​സ്ത്രീ​യമെന്ന്

മ​ണി​മ​ല: ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച് സ​ര്‍​വീ​സ് ആ​രം​ഭി​ച്ച ചെ​യി​ന്‍ സ​ര്‍​വീ​സ് അ​ശാ​സ്ത്രീ​യ​മെ​ന്ന് ആ​ക്ഷേ​പം. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് റാ​ന്നി-​കോ​ട്ട​യ​മാ​യി എ​ട്ട് ബ​സു​ക​ള്‍ ചെ​യി​ന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്. യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യി​രു​ന്ന പ്ര​ദേ​ശ​ത്തെ ആ​ളു​ക​ള്‍ വ​ലി​യൊ​ര​നു​ഗ്ര​ഹ​മാ​യാ​ണ് സ​ര്‍​വീ​സി​നെ ക​ണ്ട​ത്. എ​ന്നാ​ല്‍ പ്രൈ​വ​റ്റ് ബ​സു​ക​ളും കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും മ​ത്സ​രി​ച്ച് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​നാ​ല്‍ ഈ ​സ​ര്‍​വീ​സു​ക​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് ഒ​രു പ്ര​യോ​ജ​ന​വു​മി​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്.

ബ​സ് സ​ര്‍​വീ​സ് ഇ​ല്ലാ​ത്ത​തും എ​ന്നാ​ല്‍ ന​ല്ല റോ​ഡ് സൗ​ക​ര്യ​വു​മു​ള്ള ചി​ല റൂ​ട്ടു​ക​ളി​ലൂ​ടെ ഈ ​സ​ര്‍​വീ​സു​ക​ള്‍ മാ​റ്റി​യാ​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. മ​ത്സ​ര ഓ​ട്ടം മൂ​ലം പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് പ​തി​വാ​ണ്. ഇ​ന്ന​ലെ ക​രി​ക്കാ​ട്ടൂ​ര്‍ ക​വ​ല​യി​ല്‍ സ്വ​കാ​ര്യ ബ​സും കെ​എ​സ്ആ​ര്‍​ടി​സി ബ​സും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യി. ദി​വ​സേ​ന ഒ​ര​പ​ക​ട​മെ​ങ്കി​ലും ഈ ​റൂ​ട്ടി​ല്‍ ഉ​ണ്ടാ​കു​ന്നു.
അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ബ​സു​ക​ള്‍ സ​മ​യ ക്ലി​പ്ത​ത പാ​ലി​ച്ച് യാ​ത്ര​ക്കാ​ര്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യി സ​ര്‍​വീ​സ് ന​ട​ത്ത​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.