റേഷന്‍ കടയുടെ ലൈസൻസ് റദ്ദാക്കി

എരുമേലി : കുറുവാമൂഴിയില്‍ പ്രവര്‍ത്തിക്കുന്ന ചിന്നമ്മ ആന്‍റണി ലൈസന്‍സി ആയുളള 61- നമ്പര്‍ റേഷന്‍ കടയില്‍ നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ലൈസൻസ് റദ്ദാക്കിയെന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു…

പരിശോധനയില്‍ അരി 6637 കി.ഗ്രാം, ഗോതമ്പ് 878 കി.ഗ്രാം, ആട്ട 386 പായ്ക്കറ്റ് , മണ്ണെണ്ണ 28.4 ലിറ്റർ എന്നിവ സ്റ്റോക്കില്‍ കുറവു കണ്ടെത്തി. ലൈസന്‍സ് താല്കാലികമായി റദ്ദാക്കിയതായി താലൂക്ക് സപ്ലൈ ആഫീസര്‍ അറിയിച്ചു.
പരിശോധനകള്‍ക്ക് താലൂക്ക് സപ്ലൈ ആഫീസര്‍ റ്റി.ജി സത്യപാല്‍, റേഷനിംഗ് ഇന്‍സ്പക്ടര്‍മാരായ എസ് ഷീനാകുമാരി, ഇ.ജെ ഷിനോയി എന്നിവര്‍ നേതൃത്വം നല്‍കി.