റേഷൻ കടയിൽനിന്ന് കാണാതായത് 5,016 കിലോ അരി

വെച്ചൂച്ചിറ ∙ ക്രമക്കേടിനെ തുടർന്ന് സസ്പെൻഡ് ചെയ്ത റേഷൻ കടയിൽ നിന്നു കാണാതായത് 5,016 കിലോ അരി. കുരുമ്പൻമൂഴി 155–ാം നമ്പർ റേഷൻ കടയിലാണ് അരിയുടെ കുറവു കണ്ടത്. ഒരു മാസം റേഷൻ കടയിൽ വിതരണത്തിനാവശ്യമായ 1,152 കിലോ പച്ചരി, 3,067 കിലോ ചാക്കരി, 797 കിലോ കുത്തരി എന്നിവയാണ് കുറവ്. ഗോതമ്പ്, ആട്ട, പഞ്ചസാര, മണ്ണെണ്ണ എന്നിവയുടെ സ്റ്റോക്കിലും കുറവുണ്ട്. വെച്ചൂച്ചിറ നവോദയ ജംക്​ഷനിലെ കടയിലേക്കാണ് ഇവിടുത്തെ കാർഡുകൾ കൈമാറിയിരിക്കുന്നതെങ്കിലും കുരുമ്പൻമൂഴിയിൽ തന്നെ കട പ്രവർത്തിപ്പിക്കാനാണ് താലൂക്ക് സപ്ലൈ ഓഫിസർ നൽകിയിരിക്കുന്ന നിർദേശം.