റേഷൻ വ്യാപാരി സംയുക്ത സമരസമിതി പണിമുടക്ക്

കാഞ്ഞിരപ്പള്ളി∙ റേഷൻ വ്യാപാരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നവംബർ 26 മുതൽ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് വിജയിപ്പിക്കുവാൻ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി തീരുമാനിച്ചു. സമരത്തിന്റെ ഭാഗമായി സ്റ്റോക്ക് എടുക്കാതെ സമരം ആരംഭിക്കുവാനും തീരുമാനമായി.

അസോസിയേഷൻ യോഗത്തിൽ പ്രസിഡന്റ് കെ.ജെ. വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം രാജു പി. കുര്യൻ ഉദ്ഘാടനം ചെയ്തു. സന്തോഷ് കൂരാലി, സാബു വി. നായർ, സെബാസ്റ്റ്യൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന പാക്കേജ് നടപ്പാക്കുക, റേഷൻ സാധനങ്ങൾ കൃത്യമായ അളവിൽ കടകളിൽ എത്തിച്ചുനൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം നടത്തുന്നത്.