റേ​ഷ​ൻ​കാ​ർ​ഡ് അ​പേ​ക്ഷ​ക​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും

റേ​ഷ​ൻ കാ​ർ​ഡ് സം​ബ​ന്ധ​മാ​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള​ള അ​പേ​ക്ഷ​ക​ൾ സി​വി​ൽ സ​പ്ളൈ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ www.civilsupplieskerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്നും സൗ​ജ​ന്യ​മാ​യി ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​മെ​ന്നു താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഓ​രോ ആ​വ​ശ്യ​ത്തിനും നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള​ള അ​പേ​ക്ഷ ഫോ​മു​ക​ളു​ണ്ട്. ഇ​തി​ൽ ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ്ര​കാ​ര​മാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട‌​ത്. പു​തി​യ റേ​ഷ​ൻ കാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ അ​പേ​ക്ഷ​യോ​ടൊ​പ്പം ര​ണ്ട് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ കൂ​ടി സ​മ​ർ​പ്പി​ക്ക​ണം.