റേ​ഷ​ൻ വാ​ങ്ങാ​ൻ ഒ​രു വ​ർ​ഷ​മാ​യി ന​ട​ക്കു​ന്നു ചീ​നി​മ​ര​വും പാ​ണ​പി​ലാ​വും

ക​ണ​മ​ല: ആ​ധാ​ർ ബ​ന്ധി​പ്പി​ച്ചാ​ലും റേ​ഷ​ൻ കി​ട്ട​ണ​മെ​ങ്കി​ൽ കി​ലോ​മീ​റ്റ​റു​ക​ള​ക​ലെ എ​രു​ത്വാ​പ്പു​ഴ​യി​ലെ​ത്ത​ണം പാ​ണ​പി​ലാ​വി​ലെ​യും ചീ​നി​മ​ര​ത്തെ​യും നാ​ട്ടു​കാ​ർ. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഈ ​ദു​രി​ത​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

ഒ​രു വ​ർ​ഷം മു​മ്പാ​ണ് ചീ​നി​മ​രം ജം​ഗ്ഷ​നി​ലെ എ​ആ​ർ​ഡി 81 ാം ന​മ്പ​ർ റേ​ഷ​ൻ ക​ട സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ക്ര​മ​ക്കേ​ടാ​യി​രു​ന്നു കാ​ര​ണം. എ​ന്നാ​ൽ പ​ക​രം ക​ട മാ​റ്റി​യ​ത് എ​രു​ത്വാ​പ്പു​ഴ​യി​ലെ റേ​ഷ​ൻ ക​ട​യി​ലേ​ക്കാ​യി​രു​ന്നു. അ​ന്ന് മു​ത​ൽ നാ​ട്ടു​കാ​ർ കാ​ല​ത്തും വൈ​കു​ന്നേ​ര​വും എ​രു​ത്വാ​പ്പു​ഴ​യി​ലെ ക​ട​യി​ലെ​ത്തി റേ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സാ​ധ​ന​ങ്ങ​ൾ​ക്ക് കൊ​ടു​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക വ​ണ്ടി​ക്കൂ​ലി​ക്ക് ക​രു​ത​ണം. ചീ​നി​മ​ര​ത്ത് ക​ട അ​നു​വ​ദി​ച്ചാ​ൽ ദു​രി​ത​മൊ​ഴി​യും.

എ​ന്നാ​ൽ, ഈ ​വി​ഷ​മം സ​പ്ലൈ വ​കു​പ്പി​നെ നി​ര​വ​ധി ത​വ​ണ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ല. ഒ​രു വ​ർ​ഷ​മാ​യി​ട്ടും പു​തി​യ റേ​ഷ​ൻ ക​ട അ​നു​വ​ദി​ക്കാ​ത്ത​ത് സ്വാ​ധീ​ന​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ ക​രു​തു​ന്നു. പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ​ക്കും പ​രാ​തി​ക​ൾ കൊ​ടു​ക്കാ​നും ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ. റേ​ഷ​ൻ ക​ട പു​നഃ​സ്ഥാ​പി​ക്കാ​ത്ത​തി​നെ​തി​രേ ഐ​എ​ൻ​ടി​യു​സി യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. ബി​നു നി​ര​പ്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.