റോഡിന്‍റെ ശോചനീയാവസ്ഥ -കൂവപ്പള്ളിയില്‍ ചേമ്പ് നാട്ടു നാട്ടുകാര്‍ പ്രതിഷേധിച്ചു.

റോഡിന്‍റെ ശോചനീയാവസ്ഥ -കൂവപ്പള്ളിയില്‍ ചേമ്പ് നാട്ടു നാട്ടുകാര്‍ പ്രതിഷേധിച്ചു.

കൂവപ്പള്ളി റോഡിന്‍റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് റോഡിലെ കുഴികളില്‍ ചേമ്പും മരങ്ങളും നാട്ടു നാട്ടുകാര്‍ പ്രതിഷേധിച്ചു.

പ്രധാന പാതയായ കൂവപ്പള്ളി ടൌണില്‍ നിറയെ കുഴികളാണ്. മഴക്കാലം വന്നതോടെ ബസ് കാത്തു നില്‍ക്കുന്നവരുടെ ദേഹത്തേക്ക് വണ്ടികള്‍ പോകുമ്പോള്‍ കുഴികളില്‍ നിന്നുള്ള വെള്ളം തെരിക്കുകയാണ്. രാത്രി സമയങ്ങളില്‍ സ്ഥലം പരിചയമില്ലാത്തവര്‍ വാഹനമോടിച്ച് പോയാല്‍ കുഴിയില്‍ വീഴാറുള്ളത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. അടിയന്തിരമായി റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

1-web-vazha-in-the-road