റോഡിലേയ്ക്ക് ചെരിഞ്ഞ മരുതി മരം അപകട ഭീഷണിയുയർത്തുന്നു

മുണ്ടക്കയം- റോഡിലേയ്ക്ക് ചെരിഞ്ഞ മരുതി മരം അപകട ഭീഷണിയുയർത്തുന്നു. മുണ്ടക്കയം – എരുമേലി സംസ്ഥാന പാതയിൽ പുലിക്കുന്ന് ഇല്ലിക്കാടിന് സമീപം നിൽക്കുന്ന മരമാണ് വാഹന കാൽനടയാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. ദിനം പ്രതി സ്കൂൾ കുട്ടികളടക്കം നിരവധി ആളുകൾ സഞ്ചരിക്കുന്ന റോഡിൻ്റെ അരുകിൽ നിന്ന മരുതി മരം കനത്ത മഴയിലും കാറ്റിലും ചുവട് ഇളകിയ നിലയിലാണ്.

ചെറിയ ഒരു കാറ്റ് വീശിയാൽ പോലും മരം കടപുഴകി വീഴുന്ന അവസ്ഥയാണ്. ഇതിന് സമീപമാണ് വൈദ്യുതി ലൈൻ കടന്നു പോകുന്നത്. മരം കടപുഴകി വീണാൽ വൈദ്യുതി കമ്പികൾ പൊട്ടി വീഴുകയും അപകടം സംഭവിക്കുവാനുള്ള സാധ്യത കൂടുതലുമാണ്. കഴിഞ്ഞ ദിവസം ഇവിടെ ഉണ്ടായ ശക്തമായ കാറ്റിൽ നിരവധി വൻ മരങ്ങൾ കടപുഴകി വീണിരുന്നു. റോഡിലേയ്ക്ക് ഭീഷണിയായി നിൽക്കുന്ന മരം മുറിച്ചു നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.