റോഡ്‌ സുരക്ഷാവാരാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പൊൻകുന്നത്

road-suraksha-varam-web-1
പൊന്‍കുന്നം:മോട്ടോര്‍ വാഹനവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള റോഡ്‌ സുരക്ഷാവാരാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പൊന്‍കുന്നം വ്യാപാരഭവനില്‍ നടന്നു.ചിറക്കടവ്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മിനി സേതുനാഥിന്റെ അധ്യക്ഷതയില്‍ ഡോ.എന്‍ ജയരാജ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.

പരിപാടിയോടനുബന്ധിച്ച് നടന്ന റോഡ്‌ ഷോ ജോയിന്റ് ആര്‍ ടി ഒ വി കെ ദിനേശ് ഫ്ലാഗ് ഓഫ്‌ ചെയ്തു.തുടര്‍ന്ന് നടന്ന യോഗത്തില്‍ ജനപ്രതിനിധികളായ അമ്മിണിയമ്മ,എ ആര്‍ സാഗര്‍ ,വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഷാനവാസ് കരീം,എസ് ഗോപകുമാര്‍ ,രാജേഷ് കുമാര്‍ ,കെ കെ റെജി എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് മാജിക് ഷോയും നടന്നു.
roas-suraksha-varam-web-2