റോഡ് ഇടിഞ്ഞ സ്ഥലത്തു ഇടിച്ചില്‍ വര്‍ദ്ധിച്ചു

മണിമല മണിമല മൂലേപ്ളാവ് റോഡിലെ ത്രിപ്പല്ലിക്കല്‍ കയത്തിനുസമീപം റോഡ് ഇടിഞ്ഞ സ്ഥലത്തു ഇടിച്ചില്‍ വര്‍ദ്ധിച്ചു . കൂടുതല്‍ ഭാഗത്തേയ്ക്ക് ഇടിച്ചില്‍ വ്യാപിക്കുമോയെന്ന ഭീതിയുമുണ്ട് . പോലീസിനെ സ്ഥലത്തു ഡ്യൂട്ടിയ്ക്കിട്ടിട്ടുണ്ട് .

കാറും ജീപ്പുമുള്‍പ്പെടെയുള്ള വാഹനങ്ങള്‍ കത്തിവിടുന്നുണ്ടെന്കിലും ഭാരം കയറ്റിയ വാഹനങ്ങള്‍ പോകാനാവില്ല .എതിര്‍വശത്ത് തിട്ടലെടുത്തുമാറ്റി ടാറിംങ്ങ് നടത്തുന്നതിന് ഷോര്‍ട് ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട് . ടെണ്ടര്‍ 17 ന് തുറക്കും .അതേ സമയം ഒരു മാസമായി ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചതിനെതിരേ പ്രതിഷേധം വ്യാപകമായി . തിട്ടലെടുത്തുമാറ്റി മക്കിട്ട് റോഡുറപ്പിച്ച് ബസുകള്‍ കടത്തിവിടാന്‍ രണ്ടുദിവസം മതിയെന്നാണ് നാട്ടുകാര്‍ പറയുന്നത് .