റോഡ് മുറിച്ചു കടന്ന വയോധികന് വാന്‍ ഇടിച്ച് ഗുരുതര പരുക്ക്

കാഞ്ഞിരപ്പള്ളി: റോഡു മുറിച്ചു കടക്കവെ വയോധികനെ വാഹനം ഇടിച്ചു. തലക്ക് ഗുരുതരമായി പരുക്കേറ്റ് അബോധവാസ്ഥയിലായിരുന്ന പാറത്തോട് മുക്കാലി ശ്രീ നിവാസില്‍ രാമചന്ദ്രന്‍ പിള്ള (70) നെ തെള്ളളകം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് ഏഴരയോടെ 26 ാം മൈല്‍ ജങ്ഷനിലാണ് അപകടം. റിട്ടയേര്‍ഡ് ടെലിഫോണ്‍ ഉദ്യോഗസ്ഥനായിരുന്ന ചന്ദ്രന്‍പിള്ള ജോലികഴിഞ്ഞ് എത്തുനന മരുമകളെ രാത്രിയില്‍ കൂട്ടിക്കൊണ്ട് പോകുന്നതിനായി റോഡ് മുറിച്ചു കടക്കവെയാണ് അപകടം.ഓടികൂടിയ നാട്ടുകാര്‍ 26-ാംമൈല്‍ മേരിക്യൂന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നല്‍കിയതിനുശേഷം കോട്ടയത്തേക്ക് കൊണ്ടുപോവുകയാരുന്നു.

26-ാംമൈല്‍ കവലയില്‍ വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ല എന്ന് നാട്ടുകാർ പരാതിപ്പെട്ടു .