റോസമ്മ പുന്നൂസ്…

റോസമ്മ പുന്നൂസ്…
കേരളനിയമസഭയിലെ സത്യ
പ്രതിജ്ഞ ചെയ്തആദ്യഅംഗം..
ആദ്യ വനിതാ നിയമസഭാ സാമാജിക.
ആദ്യ സർക്കാരിനെ സത്യപ്രതിജ്ഞ
ചെയ്യിച്ച പ്രോടൈം സ്പീക്കർ..
ശേഷം പിന്നെയും റിക്കോർഡുകൾ..
ആദ്യനിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയി..
കോടതിവിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ടിട്ടും കൂടുതൽ ശക്തിയോടെ തിരിച്ചുവന്ന വനിത.
ഇങ്ങനെ പറയാൻ കേരളചരിത്രത്തിൽ, കേരളനിയമസഭാ ചരിത്രത്തിൽ ഒരു
പേര് മാത്രമേയുള്ളൂ…
കേരളത്തിന്റെ രാഷ്ട്രീയ കളരിയിൽ
ഒളിമങ്ങാത്ത ഒമ്പതോളം പ്രമുഖരെ സംഭാവന ചെയ്ത പ്രശസ്തമായ രാഷ്ട്രീയ തറവാട് കാഞ്ഞിരപ്പള്ളി യിലെ വലിയ വക്കിൽ ഡൊമിനിക്ക് തൊമ്മൻ കരിപ്പാപ്പറമ്പിലിന്റെ കരിപ്പാപ്പറമ്പിൽ കുടുംബത്തിന്റെ നിന്നു തന്നെയാണ് ഈ വനിതാരത്നത്തിന്റെ വരവ്.
ആൺപുലികൾക്ക് ഒപ്പം പിറന്ന പെൺപുലികളിൽ രണ്ടിൽ ഒരാൾ…
ബ്രിട്ടീഷ് ഭരണത്തിലെ തമ്പുരാക്കന്മാരെയും
സർ സിപിയെയും ഒരുപോലെ വിറപ്പിച്ച
കേരളത്തിന്റെ താൻസിറാണി
കാഞ്ഞിരപ്പള്ളിയുടെ വീരപുത്രി
അക്കാമ്മചെറിയാന്റെ സഹോദരി…
റോസമ്മ ചെറിയാൻ എന്ന
റോസമ്മ പുന്നൂസ്..
കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ
തോമസ് ചെറിയാന്റെയും പായിപ്പാട് പുന്നക്കുടിവീട്ടിൽ അന്നമ്മയുടെയും
മകൾ..1913 മെയ് 13നാണ് ജനനം.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം
മദ്രാ സിലെ അബേദ്ക്കർഉ സർക്കാർ
ലോ കോളേജിൽ നിന്ന് നിയമ
ബിരുദം നേടി അഭിഭാഷകയായി.
1938 ൽ അക്കാമ്മചെറിയാനൊപ്പം
തിരുവിതാംകുർ സ്‌റ്റേറ്റ് കോൺഗ്രസ്
അംഗത്വം നേടി റോസമ്മ ചെറിയാൻ
തന്റെ രാഷ്ട്രീയജീവിതം ആരംഭിച്ചു.
രാഷ്ട്രീയത്തിൽ സ്വന്തം സഹോദരി യെ മാതൃകയായി കണ്ട തുടക്ക കാലത്ത് അടങ്ങാത്ത പോരാട്ട വീര്യവുമായി സ്വാതന്ത്യസമരത്തിന്റെ മുൻനിരയിൽ
നിന്ന റോസമ്മയെ ബ്രി ട്ടീഷുകാർ 1939ൽ സഹോദരി യോടൊപ്പം പിടികൂടി പൂജപ്പുര ജയിലിൽ അടച്ചു.മൂന്നുവർഷത്തെ ജയിൽ വാസത്തിന് ശേഷം ജയിൽ മോചിതയായ റോസമ്മ പിന്നീട് എല്ലാവരുടെയും കുടുംബത്തിന്റെയും എതിർപ്പിനെ
അവഗണിച്ചു സിപിഐ നേതാവായ
പിടി പുന്നൂസിനെ വിവാഹം കഴിച്ചു.
മാർത്തോമ്മാ സമുദായക്കാരനായ പിടി
പുന്നൂസിനെ കത്തോലിക്ക കുടുംബത്തിൽ പിറന്ന റോസമ്മ വിവാഹം കഴിച്ചത്
വലിയ വിവാദങ്ങൾക്ക് ഇടനൽകി.
സാധാരണ ഇത്തരം വിവാഹങ്ങൾ
പതിവില്ലാത്ത കാലമായിരുന്നു അത്,
പ്രത്യേകിച്ച് കോൺഗ്രസ് കുടുംബ അംഗം കൂടിയാണല്ലോ റോസമ്മ ചെറിയാൻ,
1946ൽ പോപ്പിന്റെ സമ്മതത്തോടെ
കമ്മ്യുണിസ്റ് പ്രക്ഷോഭങ്ങളുടെ
നേതാവായ പിടി പുന്നുസുമായുള്ള
റോസമ്മയുടെ വിവാഹം കൊച്ചിയിൽ നടന്നു.പൊലീസ് തേടിയിരുന്ന നേതാവായ
പിടി പുന്നൂസിന്റെ രഹസ്യമായി നടന്ന
ഈ വിവാഹത്തിൽ മഹാകവികളായ
ഉള്ളൂരും കുമാരനാശാനും പങ്കെടുത്തിരുന്നു,
1948ൽ സിപി ഐയിൽ ചേർന്ന റോസമ്മ പുന്നൂസ് അതിവേഗം നല്ലപ്രവർത്തനത്തിലൂടെ
സിപിഐ കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്
മെമ്പർ സ്ഥാനത്ത് എത്തി.
ഇടുക്കിയിലെ തോട്ടംതൊഴിലാളി കൾക്ക് ഇടയിലെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട റോസമ്മ അവരുടെ പ്രിയപ്പെട്ട നേതാവായി.
തൊഴിലാളികളുടെ സ്വന്തം ട്രേഡ് യൂണിയൻ സ്ഥാപിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു,
കേരളം നിലവിൽ വന്നശേഷമുള്ള 1957ലെ
ആദ്യനിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി
യിലെ ദേവികുളത്തു നിന്നും ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചു
ആദ്യമായി കേരളനിയമസഭയിലെത്തി.
ഈ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ
AIADMK നേതാവ് എംജിരാമചന്ദ്രൻ റോസമ്മക്കുവേണ്ടി പ്രചാരണത്തിന്
എത്തിയിരുന്നു,അതേപോലെ
സംഗീത മാന്ത്രികൻ ഇളയരാജയും,
അതേസമയംതന്നെ പിടി പുന്നൂസ് ആലപ്പുഴയിൽ നിന്നും ജയിച്ചു ലോക്സഭയിലുമെത്തി.ഭാരതീയ
ചരിത്രത്തിലെ ആദ്യ രാഷ്ട്രീയ ദമ്പതികൾ. പറിച്ചെറിയാനാവാത്ത റിക്കോർഡുകൾ സ്ഥാപിച്ച രാഷ്ട്രീയനിയമസഭാ ജീവിതം
റോസമ്മ പുന്നൂസിന്റെത് അവിടെയാണ് തുടങ്ങിയത്,
കോടതിവിധിയിലുടെ നിയസഭാംഗത്വം
നഷ്ടപ്പെട്ട റോസമ്മ 1958 മെയ് 16ന്
നടന്ന ഉപതിരഞ്ഞെ ടുപ്പിൽ ദേവികുളത്തു
നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
മാർക്കിങ് സിസ്റ്റത്തിൽ നടന്ന
തിരഞ്ഞെടുപ്പ് ആയിരുന്നു അത്,
1964ൽ പാർട്ടിപിളർന്ന് കമ്യുണിസ്റ്
പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്) രൂപീകരിച്ചപ്പോൾ റോസമ്മ സിപിഐ
ഒപ്പം നിന്നു.തുടർന്നു,1971ൽ ഹൃദയ സ്തംഭനത്തെ തുടർന്ന് ഭർത്താവ്
പിടി പുന്നൂസ് മരണപ്പെട്ടുവെങ്കിലും
റോസമ്മ രാഷ്ട്രീയം തുടർന്നു,
1982 ൽ നടന്ന തിരഞ്ഞെടുപ്പിൽ
മൽസരിച്ചു പരാജയപ്പെട്ടു വെങ്കിലും
1987 ൽ വീണ്ടും ആലപ്പുഴ യിൽ നിന്നും
തന്നെ ജയിച്ചു നിയമസഭ യിലെത്തി
റോസമ്മ പുന്നൂസ്,
1964-69 കാലത്ത് പ്ലാന്റേഷൻ
കോർപറേഷൻ ചെയർപേഴ്സൺ ആയും 1969-83കാലത്ത് കേരളമഹിളാസംഘം പ്രസിഡണ്ട് ആയും 1975-78 കാലത്ത്
ഹൗസിങ് ബോർഡ് ഹെഡ് പേഴ്സൺ
ആയും1993-98 കാലത്ത് വനിതാ
കമ്മീഷൻചെയർപേഴ്സൺ ആയും
റോസമ്മ സേവനം ചെയ്തിട്ടുണ്ട്.
കൂടാതെറബ്ബർബോർഡിൽ പത്തു
വർഷത്തോളം അംഗമായിരുന്നിട്ടുണ്ട്.
സ്വാതന്ത്ര്യസമരക്കാലത്തു ജ്വലിച്ചു
ഉയർന്ന ഈ പൊതു ജീവിതത്തിൽ
ഉയർച്ചകളും താഴ്ചകളും ഏറെ
ക്കണ്ട റോസമ്മ പുന്നൂസ് ജനാധിപത്യ
കേരളത്തിന്റെ രുപീകരണം മുതൽ
തുടങ്ങിയ സംഭവബഹുലമായ ജീവിത
ത്തിൽ നിന്നും വിശ്രമ ജീവിതത്തിലേക്ക് മടങ്ങിയത് മരിക്കുന്നതിന് ഏതാണ്ട്
15വർഷം മുൻപാണ്.
പത്തനതിട്ട ജില്ലയിലെ തിരുവല്ലക്കടുത്തു കുന്നന്താനം പാമലയിലെ പുളിമൂട്ടിൽ
വീട്ടിൽ ആയിരുന്നു താമസം.
പിടി പുന്നൂസ് റോസമ്മ പുന്നൂസ്
ദമ്പതികൾക്ക് രണ്ടുമക്കളാണ്.
മകൻ ഡോക്ടർ തോമസ് പുന്നൂസ്
ഒമാനിലെ സലാലയിലും മകൾ
ഡോക്ടർ ഗീത ജേക്കബ് അബു
ദാബിയിലും ജോലി ചെയ്യുന്നു.
നൂറുവയസ്സും പിന്നിട്ട് നിറഞ്ഞ
സന്തോഷ ത്തിൽ രാഷ്ട്രീയത്തിലെ പുതുതലമുറയുടെ ആദരവിൽ പങ്കുചേർന്നു മകന്റെ ഒമാനിലെ സലാലയിലെ വീട്ടിൽ കഴിയുമ്പോഴാണ് വളരെ അപ്രതീക്ഷിത
മായി 2013ഡിസംബർ 28 ന് മരണം ഒരുകള്ളനെപ്പോലെ കടന്നുവന്ന്
കാഞ്ഞിരപ്പള്ളിയുടെ ചരിത്രത്തിലെ തിളക്കമാർന്ന ഈ ജീവിതത്തെ വിളിച്ചുകൊണ്ടുപോയത്.
തിരുവല്ല വാരിക്കാട് സെഹിയോൻ
മാർത്തോമ്മാ ചർച്ച് സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്ന നമ്മുടെ കാഞ്ഞിരപ്പള്ളിയുടെയും നമ്മുടെ
കേരള രാഷ്ട്രീയത്തിലെയും നിയമസഭാ ചരിത്രത്തിലെയും വീരവനിതക്ക്,
പ്രിയപ്പെട്ട നിയമസഭാ സാമാജികക്ക്
എന്റെ എല്ലാ ആദരവുകളും…
പ്രാർത്ഥനകളും….