റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 115 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു

മു​ണ്ട​ക്ക​യം: പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി ഒ​രു കോ​ടി 15 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി പി.​സി. ജോ​ർ​ജ് എം​എ​ല്‍​എ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ ത​ക​ര്‍​ന്ന റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ല്‍ നി​ന്നു​മാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി എ​ത്ര​യും വേ​ഗം നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും എം​എ​ല്‍​എ അ​റി​യി​ച്ചു. തി​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പൂ​വാ​ങ്ക​ല്‍ – ശാ​ന്ത്രി​ഗ്രാം അ​മ്പാ​റ​നി​ര​പ്പ് – കൈ​പ്പ​ക​ട​വ് (ദീ​പ്തി ക​ട​വ്) റോ​ഡു​ക​ൾ​ക്ക് അ​ഞ്ചു ല​ക്ഷം വീ​ത​വും പാ​റ​ത്തോ​ട് പൊ​ടി​മ​റ്റം – പൊ​ന്മ​ല റോ​ഡി​ന് 10 ല​ക്ഷ​വും ചോ​റ്റി – മ​രോ​ട്ടി​ക്കാ​ട​വ് റോ​ഡി​ന് അ​ഞ്ചു ല​ക്ഷ​വും എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ ചി​റ്റ​ടി​പ്പ​ടി – പൂ​ത​ക്കു​ഴി, കി​ഴ​ക്കേ​ക്ക​ര ഹെ​ല്‍​ത്ത് സെ​ന്‍റ​ർ-​ക​ട്ട​പ്പ​പ​നാ​ല്‍ ക​ട​വ്, എ​ലി​വാ​രി​ക്ക​ര – കു​രി​ശു​പ്പ​ള്ളി​പ്പ​ടി – സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി, തു​മ​രം​പാ​റ- കൊ​പ്പം – സ​ഹൃ​ദ​യ റോ​ഡു​ക​ൾ​ക്ക് അ​ഞ്ചു ല​ക്ഷം വീ​ത​വും കൂ​ട്ടി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കാ​വാ​ലി – പ്ലാ​പ്പ​ള്ളി, പ​റ​ത്താ​നം – വ​ല്ലീ​റ്റ റോ​ഡു​ക​ൾ​ക്ക 10 ല​ക്ഷം വീ​ത​വും അ​നു​വ​ദി​ച്ചു.