റോ​ഡ് സു​ര​ക്ഷി​ത​മാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി; പെ​രു​വ​ന്താ​നം മ​ല​ക​ൾ ദു​ർ​ബ​ലം; മ​ണ്ണി​ടി​ച്ചി​ൽ മു​ന്ന​റി​യി​പ്പ്

കൊ​ല്ലം ​തേ​നി ദേ​ശീ​യ പാ​ത​യി​ൽ പെ​രു​വ​ന്താ​നം മു​ത​ൽ പീ​രു​മേ​ട് വ​രെ മ​ണ്ണി​ടി​ച്ചി​ലി​ന് സാ​ധ്യ​ത​യേ​റി. റോ​ഡ് സു​ര​ക്ഷ സം​ബ​ന്ധി​ച്ചു നാ​റ്റ്പാ​ക്കും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​ട്ടി​യും ഉ​ൾ​പ്പെ​ടെ വി​വി​ധ ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലി​ന് സാ​ധ്യ​ത ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ൻ​എ​ച്ച് അ​ഥോ​റി​ട്ടി ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റോ​ഡ് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി.

കൊ​ങ്ക​ണ്‍ റെ​യി​ൽ​വെ റൂ​ട്ടി​ലേ​തു പോ​ലെ ചെ​രി​വു​ക​ളി​ൽ ക​ന്പി​വ​ല വി​രി​ക്കു​ക, ഇ​ള​ക്ക​മു​ള്ള ക​ല്ലു​ക​ൾ ചു​റ്റു​വ​ട്ടം കെ​ട്ടി ബ​ല​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ സു​ര​ക്ഷാ പ​ദ്ധ​തി​ക​ളാ​ണ് ആ​ലോ​ച​ന​യി​ലു​ള്ള​ത്. ഇ​തി​നാ​യി ഫ​ണ്ട് അ​നു​വ​ദി​ക്കാ​ൻ ഹൈ​വേ അ​ഥോ​റി​ട്ടി കേ​ന്ദ്ര ഉ​പ​രി​ത​ല മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ക്കും.

പ​ത്തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ 16 മ​ണ്ണി​ടി​ച്ചി​ലാ​ണ് ഈ ​ഭാ​ഗ​ത്തു​ണ്ടാ​യി​രി​ക്കു​ന്ന​ത്. നാ​ലി​ട​ത്ത് പാ​റ​ക്കെ​ട്ടു​ക​ൾ ഉ​രു​ണ്ടു​വീ​ണു. റോ​ഡി​നു താ​ഴ് വ​ശ​ങ്ങ​ളി​ലെ മ​ണ്ണ് മു​ൻ​കാ​ല​ങ്ങ​ളെ​ക്കാ​ൾ ദു​ർ​ബ​ല​മാ​യ​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​റ്റു പാ​ത​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി യാ​തൊ​രു സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​പാ​ത​യി​ൽ ന​ട​ത്തി​യി​ട്ടി​ല്ല.

റോ​ഡ് ദു​ർ​ബ​ല​മാ​യി​രി​ക്കെ പാ​റ പൊ​ട്ടി​ച്ച് കെ​കെ റോ​ഡി​നു വീ​തി കൂ​ട്ടാ​നു​ള്ള പ​ദ്ധ​തി​ക​ളും വേ​ണ്ടെ​ന്ന ആ​ലോ​ച​ന​യി​ലാ​ണ്. പെ​രു​വ​ന്താ​നം, നി​ർ​മ​ല​ഗി​രി, വ​ള​ഞ്ഞാ​ങ്ങാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു മ​ണ്ണി​ടി​യാ​ൻ ഏ​റെ സാ​ധ്യ​ത​യു​ള്ള​ത്. ഇ​വി​ടെ കു​ന്നി​ൻ ചെ​രി​വു​ക​ൾ​ക്ക് വി​ള്ള​ലും പാ​റ​ക​ൾ​ക്ക് ഇ​ള​ക്ക​വു​മു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

താ​ങ്ങാ​വു​ന്ന​തി​നേ​ക്കാ​ൾ ഭാ​ര​വും വാ​ഹ​ന​ങ്ങ​ളു​മാ​ണ് റോ​ഡി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​ത്. 40 ട​ണ്‍ ഭാ​ര​ത്തി​ൽ കൂ​ടു​ത​ൽ താ​ങ്ങാ​ൻ റോ​ഡി​ന്‍റെ ഏ​റി​യ ഭാ​ഗ​ങ്ങ​ൾ​ക്കും ബ​ല​മി​ല്ലാ​ത്ത​തി​നാ​ൽ വ​ള​വു​ക​ൾ​ക്ക് ചെ​രി​വും റോ​ഡി​നു​ള്ളി​ൽ വി​ള്ള​ലു​ക​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്. മ​ര​ങ്ങ​ൾ വേ​രി​ള​കി​യും വ​ൻ​പാ​റ​ക​ളു​ടെ അ​ടി​ത്ത​റ​യി​ള​കി​യും ദു​ർ​ബ​ല​മാ​യി​രി​ക്കെ മ​ഴ​ക്കാ​ല​ത്ത് വ​ൻ അ​പ​ക​ട​ങ്ങ​ൾ​ക്കാ​ണ് സാ​ധ്യ​ത​യു​ള്ള​ത്.