റബര്‍ കൃഷിക്കാരെ അവഗണിക്കരുതെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്
കാഞ്ഞിരപ്പള്ളി: റബര്‍ കൃഷിക്കാരെ അവഗണിക്കരുതെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോസ് പഴയതോട്ടത്തിന്റെ അധ്യക്ഷതയില്‍ ജില്ലാപ്രസിഡന്റ് മാത്യൂസ് ജോർജ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി തോമസ് കുന്നപ്പള്ളി, സെക്രട്ടേറിയറ്റ് മെംബര്‍ ജോസ് കോച്ചുപുര, പി.സി. ജോസഫ് പാറടി, ജോസഫ് വാരണം, സഖറിയാസ് തുടിപ്പാറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
24ന് കോട്ടയത്ത് റബര്‍ബോര്‍ഡ് ഓഫീസിനു മുമ്പില്‍ പാര്‍ട്ടി നടത്തുന്ന ധര്‍ണയില്‍ നിയോജക മണ്ഡലത്തില്‍ നിന്ന് 200 പേരെ പങ്കെടുപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. കേരള വനിത കോണ്‍ഗ്രസ് സംസ്ഥാന ട്രഷറായി തെരഞ്ഞെടുക്കപ്പെട്ട ലിസിയമ്മ ജോർജ് കുളങ്ങരമുറിക്കും കര്‍ഷകയൂണിയന്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി. കെ. ഷാജഹാന് പുത്തന്പ്ലാക്കലിനും സ്വീകരണം നല്കി.