റ​ബ​ർമേ​ഖ​ല​യി​ൽ മാ​ന്ദ്യം തു​ട​രു​ന്നു ; ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളും ദു​രി​ത​ത്തി​ൽ


കോ​വി​ഡ് മാ​ന്ദ്യ​ത്തി​ൽ റ​ബ​ർ ഉ​ത്പാ​ദ​ന​വും വി​ൽ​പ​ന​യും പ്ര​തി​സ​ന്ധി​യി​ൽ. റ​ബ​ർ ബോ​ർ​ഡ് ക​ന്പ​നി​ക​ൾ ക​ർ​ഷ​ക​രി​ൽ​നി​ന്നു 100 ട​ണ്ണി​ൽ​പ്പ​രം ഷീ​റ്റ് വാ​ങ്ങി​യ​തി​നു പി​ന്നാ​ലെ ഏ​താ​നും വ്യാ​പാ​രി​ക​ളും ഷീ​റ്റ് വാ​ങ്ങി​ത്തു​ട​ങ്ങി. 

റ​ബ​ർ ബോ​ർ​ഡി​ന്‍റെ എ​ട്ടു ക​ന്പ​നി​ക​ൾ വാ​ങ്ങി​വ​ച്ച മേ​ൽ​ത്ത​രം ഷീ​റ്റ് വാ​ങ്ങാ​ൻ ട​യ​ർ ക​ന്പ​നി​ക​ൾ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു​മി​ല്ല. ട​യ​ർ​വ്യ​വ​സാ​യം ഇ​ക്കൊ​ല്ലം മാ​ന്ദ്യ​ത്തി​ലാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് വ്യ​വ​സാ​യി​ക​ൾ ച​ര​ക്ക് വാ​ങ്ങാ​ത്ത​ത്.

ഒ​ന്ന​ര മാ​സ​ത്തെ അ​വ​ധി​ക്കു​ശേ​ഷം റ​ബ​ർ ബോ​ർ​ഡ് വെ​ള്ളി​യാ​ഴ്ച മു​ത​ൽ റ​ബ​ർ വി​ല പ്ര​ഖ്യാ​പി​ച്ചു. ആ​ർ​എ​സ്എ​സ് നാ​ല് ഗ്രേ​ഡി​ന് 116 രൂ​പ, അ​ഞ്ചി​ന് 110 എ​ന്ന ക്ര​മ​ത്തി​ലാ​ണു വി​ല നി​ശ്ച​യി​ച്ച​ത്. വാ​ങ്ങാ​ൻ ക​ന്പ​നി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ റ​ബ​ർ വ്യാ​പാ​രി​ക​ൾ വി​ല പ്ര​ഖ്യാ​പി​ച്ച​തു​മി​ല്ല.

അ​പ്പോ​ളോ ട​യ​ർ ക​ന്പ​നി മാ​ത്ര​മാ​ണു പ​രി​മി​ത​മാ​യെ​ങ്കി​ലും ഷീ​റ്റ് വാ​ങ്ങാ​ൻ ത​യാ​റാ​യ​ത്. പ്ര​മു​ഖ ഡീ​ല​ർ​മാ​രി​ൽ​നി​ന്നും 10 ട​ണ്‍ വീ​തം അ​പ്പോ​ളോ വാ​ങ്ങി. റ​ബ​ർ ബോ​ർ​ഡ് പ്ര​ഖ്യാ​പി​ത വി​ല​യേ​ക്കാ​ൾ കി​ലോ​യ്ക്കു മൂ​ന്നു രൂ​പ താ​ഴ്ത്തി​യാ​ണു വ്യാ​പാ​രി​ക​ൾ​ക്ക് വി​ൽ​ക്കാ​നാ​യ​ത്. 

മാ​സ​ങ്ങ​ളാ​യി ക​ട​ക​ളി​ൽ സ്റ്റോ​ക്കു​ള്ള ഷീ​റ്റി​ന്‍റെ പ​ത്തി​ലൊ​ന്നു വി​ൽ​ക്കാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കി​ല്ലെ​ന്നാ​ണു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. ഇ​ത​ര ട​യ​ർ ക​ന്പ​നി​ക​ൾ അ​ടു​ത്ത മാ​സ​ത്തി​ന്‍റെ മ​ധ്യ​ത്തോ​ടെ മാ​ത്ര​മേ ഷീ​റ്റ് വാ​ങ്ങാ​ൻ സാ​ധ്യ​ത​യു​ള്ളൂ. 

ഈ ​ക​ന്പ​നി​ക​ൾ​ക്ക് ഒ​ന്ന​ര മാ​സ​ത്തെ ട​യ​ർ ഉ​ത്പാ​ദ​ന​ത്തി​നു​ള്ള റ​ബ​ർ ഫാ​ക്ട​റി​ക​ളി​ലും ഗോ​ഡൗ​ണു​ക​ളി​ലും സ്റ്റോ​ക്കു​ണ്ട്. വി​വി​ധ ക​ന്പ​നി​ക​ൾ​ക്ക് ഷീ​റ്റ് എ​ത്തി​ച്ചു​കൊ​ടു​ക്കാ​ൻ മു​ൻ​കൂ​ർ ക​രാ​റു​ള്ള ഡീ​ല​ർ​മാ​ർ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​ലി​യ അ​ള​വി​ൽ ഷീ​റ്റ് വാ​ങ്ങി​വ​യ്ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നി​ല്ല. 

അ​ടു​ത്ത​യാ​ഴ്ച​യോ​ടെ റ​ബ​ർ ചെ​റി​യ​തോ​തി​ൽ ക​ർ​ഷ​ക​രി​ൽ​നി​ന്നു വാ​ങ്ങി​ത്തു​ട​ങ്ങാ​നാ​ണു വ്യാ​പാ​രി​ക​ളു​ടെ നീ​ക്കം. സ​ർ​ക്കാ​രോ റ​ബ​ർ ബോ​ർ​ഡോ പ​ലി​ശ ര​ഹി​ത ഹ്ര​സ്വ​കാ​ല വാ​യ്പ ല​ഭ്യ​മാ​ക്കു​ന്നി​ല്ലെ​ങ്കി​ൽ റ​ബ​ർ വ്യാ​പാ​ര​മേ​ഖ​ല ച​ലി​ക്കി​ല്ലെ​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

12 ല​ക്ഷം ട​ണ്‍ വാ​ർ​ഷി​ക ഉ​പ​യോ​ഗ​മു​ണ്ടാ​യി​രി​ക്കെ ഇ​ക്കൊ​ല്ലം എ​ട്ടു ട​ണ്ണി​ലേ​ക്ക് ദേ​ശീ​യ ഉ​പ​യോ​ഗം കു​റ​യാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണു വി​പ​ണി സൂ​ച​ന. ടാ​പ്പിം​ഗ് സാ​ധാ​ര​ണ തോ​തി​ൽ ല​ഭി​ച്ചാ​ൽ ഇ​ക്കൊ​ല്ലം ഉ​ത്പാ​ദ​നം ഏ​ഴു ട​ണ്ണി​ലെ​ത്തി​യേ​ക്കാം. ഇ​റ​ക്കു​മ​തി അ​ധി​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ റ​ബ​ർ വി​ല കൂ​ടു​ത​ൽ ഇ​ടി​ഞ്ഞേ​ക്കാം.