റ​ബ​ർ ടാ​പ്പിം​ഗ് നി​ല​ച്ചു​തു​ട​ങ്ങി; പ്ര​തീ​ക്ഷ ന​ഷ്ട​മാ​യി ക​ർ​ഷ​ക​ർ

വേ​​ന​​ൽ ക​​ന​​ത്ത​​തോ​​ടെ റ​​ബ​​ർ ഉ​​ത്പാ​​ദ​​നം കു​​ത്ത​​നെ ഇ​​ടി​​ഞ്ഞി​​ട്ടും റ​​ബ​​ർ വി​​ല​​യി​​ൽ മാ​​റ്റ​​മി​​ല്ല. ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡി​​ന് കി​​ലോ​​യ്ക്ക് ര​​ണ്ടാ​​ഴ്ച​​യാ​​യി 123.50 രൂ​​പ​​യും അ​​ഞ്ചാം ഗ്രേ​​ഡി​​ന് 117 രൂ​​പ​​യു​​മാ​​ണ് നി​​ര​​ക്ക്. ഉ​​ത്പാ​​ദ​​നം കു​​റ​​യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലും വി​​ല ഉ​​യ​​രാ​​ത്ത​​ത് ക​​ർ​​ഷ​​ക​​ർ​​ക്ക് ഭീ​​മ​​മാ​​യ ന​​ഷ്ട​​മാ​​ണു​​ണ്ടാ​​ക്കു​​ന്ന​​ത്.

അ​​ടു​​ത്ത​​യാ​​ഴ്ച മു​​ത​​ൽ ടാ​​പ്പിം​​ഗ് നി​​ല​​യ്ക്കും. വ​​ൻ​​കി​​ട തോ​​ട്ട​​ങ്ങ​​ളി​​ൽ 20ന് ​​ടാ​​പ്പിം​​ഗ് നി​​റു​​ത്തും. വൈ​​കാ​​തെ മു​​റി​​ച്ചു​​മാ​​റ്റേ​​ണ്ട സ്ലോ​​ട്ട​​ർ ടാ​​പ്പിം​​ഗ് മ​​ര​​ങ്ങ​​ളി​​ൽ മാ​​ത്ര​​മാ​​ണ് അ​​വ​​ധി​​യി​​ല്ലാ​​തെ ടാ​​പ്പിം​​ഗ് തു​​ട​​രു​​ന്ന​​ത്. പ്ര​​ധാ​​ന ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ ര​​ണ്ടാ​​ഴ്ച​​യാ​​യി ച​​ര​​ക്ക് വാ​​ങ്ങാ​​തെ വി​​പ​​ണി വി​​ട്ടു​​നി​​ൽ​​ക്കു​​ന്ന​​തും ക​​ർ​​ഷ​​ക​​ർ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി.

ആ​​ർ​​എ​​സ്എ​​സ് നാ​​ല്, അ​​ഞ്ച് ഗ്രേ​​ഡു​​ക​​ൾ ത​​മ്മി​​ൽ കി​​ലോ​​യ്ക്കു​​ള്ള 6.50 രൂ​​പ​​യു​​ടെ അ​​ന്ത​​രം ക​​ർ​​ഷ​​ക​​ർ​​ക്ക് ഭാ​​രി​​ച്ച ന​​ഷ്ട​​മു​​ണ്ടാ​​കു​​ന്നു. ചെ​​റു​​കി​​ട ക​​ർ​​ഷ​​ക​​ർ ക​​ട​​ക​​ളി​​ൽ എ​​ത്തി​​ക്കു​​ന്ന ഷീ​​റ്റി​​ൽ ഒ​​രു ഭാ​​ഗം അ​​ഞ്ചാം ഗ്രേ​​ഡി​​ലേ​​ക്ക് തി​​രി​​ഞ്ഞു​​മാ​​റ്റു​​ന്ന​​തോ​​ടെ കി​​ലോ​​യ്ക്ക് എ​​ട്ട​​ര രൂ​​പ​​യു​​ടെ ന​​ഷ്ട​​മാ​​ണു​​ണ്ടാ​​കു​​ന്ന​​ത്.

പ​​ല​​യി​​ട​​ങ്ങ​​ളി​​ലും മാ​​ന​​ദ​​ണ്ഡ​​മി​​ല്ലാ​​തെ ന​​ട​​ത്തു​​ന്ന തി​​രി​​വ് ക​​ർ​​ഷ​​ക​​രു​​ടെ എ​​തി​​ർ​​പ്പി​​ന് ഇ​​ട​​യാ​​ക്കു​​ന്നു. പ്ര​​ഖ്യാ​​പി​​ത വി​​ല​​യേ​​ക്കാ​​ൾ കി​​ലോ​​യ്ക്ക് ര​​ണ്ടു രൂ​​പ​​കൂ​​ടി കു​​റ​​ച്ചാ​​ണ് എ​​ല്ലാ​​യി​​നം ഗ്രേ​​ഡ് ഷീ​​റ്റു​​ക​​ൾക്കും ക​​ർ​​ഷ​​ക​​ർ​​ക്ക് വ്യാ​​പാ​​രി​​ക​​ൾ വി​​ല നല്കു​​ന്ന​​ത്. അ​​തേ​​സ​​മ​​യം പ്ര​​മു​​ഖ ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ നി​​ല​​വി​​ൽ ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡും നാ​​ല് എ ​​പ്ല​​സ് ഗ്രേ​​ഡും മാ​​ത്ര​​മേ വാ​​ങ്ങാ​​ൻ ത​​യാ​​റാ​​കു​​ന്നു​​ള്ളൂ​​വെ​​ന്നാ​​ണ് റ​​ബ​​ർ വ്യാ​​പാ​​രി​​ക​​ൾ പ​​റ​​യു​​ന്ന​​ത്.

ഭാ​​വി​​യി​​ൽ ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡി​​ന് മാ​​ത്ര​​മെ കാ​​ര്യ​​മാ​​യ ഡി​​മാ​​ന്‍​ഡു​​ണ്ടാ​​കൂ എ​​ന്നും ക​​ർ​​ഷ​​ക​​ർ ഇ​​ത്ത​​രം മാ​​റ്റം വ​​രു​​ത്താ​​തെ പ​​ര​​മാ​​വ​​ധി വി​​ല നേ​​ടി​​യെ​​ടു​​ക്കാ​​നാ​​വി​​ല്ലെ​​ന്നും റ​​ബ​​ർ ബോ​​ർ​​ഡ് വൃ​​ത്ത​​ങ്ങ​​ൾ പ​​റ​​യു​​ന്നു.

ആ​​ർ​​എ​​സ്എ​​സ് ഒ​​ന്ന് ഗ്രേ​​ഡ് ഷീ​​റ്റ് ത​​യാ​​റാ​​ക്കു​​ന്ന ആ​​ർ​​പി​​എ​​സു​​ക​​ളും എ​​സ്റ്റേ​​റ്റു​​ക​​ളും 138 രൂ​​പ​​യ്ക്കാ​​ണ് നി​​ല​​വി​​ൽ ഷീ​​റ്റ് വി​​ൽ​​ക്കു​​ന്ന​​ത്. നി​​ല​​വാ​​ര​​മു​​ള്ള ക്രം​​ബ് റ​​ബ​​ർ വേ​​ണ്ടി​​ട​​ത്തോ​​ളം വി​​ദേ​​ശ​​ത്തു​​നി​​ന്ന് ല​​ഭി​​ക്കു​​ന്ന​​തി​​നാ​​ൽ ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ ഇ​​റ​​ക്കു​​മ​​തി​​യി​​ലാ​​ണ് താ​​ത്പ​​ര്യം കാ​​ണി​​ക്കു​​ന്ന​​ത്. മേ​​യ് വ​​രെ ആ​​വ​​ശ്യ​​മു​​ള്ള ച​​ര​​ക്ക് ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ സ്റ്റോ​​ക്ക് ചെ​​യ്തി​​ട്ടു​​ണ്ട്.
ജ​​നു​​വ​​രി​​യി​​ൽ 60,000 ട​​ണ്ണി​​ലേ​​റെ ഇ​​റ​​ക്കു​​മ​​തി ന​​ട​​ന്ന​​താ​​യാ​​ണ് പ്രാ​​ഥ​​മി​​ക സൂ​​ച​​ന.