ലക്ഷങ്ങള്‍ കച്ചവടം നടക്കുന്ന പുല്‍പ്പേല്‍ ടെക്സ്റ്റയില്‍സിന്റെ കണക്കുകൾ തൊണ്ണൂറ്റി രണ്ടാം വയസ്സിലും കുഞ്ഞപ്പന്‍ ചേട്ടന്റെ കൈയിൽ ഭദ്രം

pulpel-kunjappan-chettan1

കാഞ്ഞിരപ്പള്ളി • വർഷങ്ങളായി കാഞ്ഞിരപ്പള്ളിയിൽ പുല്‍പ്പേല്‍ ടെക്സ്റ്റയില്‍സിന്റെ വസ്ത്ര വ്യാപാരത്തിന്റെ കുത്തക തകർക്കുവാൻ വേണ്ടി നാട്ടുകാരും പുറം നാട്ടുകാരും തുണികടകൾ തുടങ്ങി നോക്കിയെങ്കിലും എല്ലാവരുടെയും തന്നെ കൈ പോള്ളിയതാണ് മിച്ചം .. പലരും പകിട മടക്കി സ്ഥലം വിട്ടു എങ്കിലും ഇപ്പോഴും പലരും ശ്രമിച്ചു കൊണ്ടിരിക്കുന്നു .

പുല്‍പ്പേല്‍ ടെക്സ്റ്റയില്‍സിന്റെ ഈ മഹത്തായ വിജയത്തിന്റെ പിന്നിൽ വിശ്വസ്തരും അർപണ മനോഭാവം ഉള്ളവരുമായ ജോലിക്കാരാണ് . അവരിൽ ഏറ്റവും പ്രമുഖനാണ്
ആനക്കല്ല് താഴത്തുതകിടിയില്‍ കുഞ്ഞപ്പൻ ചേട്ടൻ എന്ന് വിളിക്കുന്ന ടി.ജെ. ജോസഫ്‌ . 72 വര്‍ഷമായി കാഞ്ഞിരപ്പള്ളി പുല്‍പ്പേല്‍ ടെക്സ്റ്റയില്‍സില്‍ അക്കൗണ്ടന്‍റായി ജോലി ചെയ്‌യുകയാണ് ഈ 92 കാരന്‍.

കുഞ്ഞപ്പൻ ചേട്ടന് ഇഷ്ടമുള്ളത്രയും ശമ്പളം എഴുതി എടുക്കുവാൻ അനുവാദം ഉണ്ടെങ്കിലും, മാസത്തിൽ ലക്ഷങ്ങൾ കൈകാര്യം ചെയ്യുന്ന കുഞ്ഞപ്പൻ ചേട്ടൻ തന്റെ ശമ്പളം ആയി എടുക്കുന്നത് മാസം വെറും അഞ്ഞൂറോ ആയിരമോ രൂപ മാത്രം.

“എന്റെ മക്കൾ എന്നെ പൊന്നുപോലെ നോക്കുന്നുണ്ട് ..പിന്നെ എനിക്കെന്തിനു പണത്തിന്റെ അവശ്യം ? ” കുഞ്ഞപ്പൻ ചേട്ടൻ നിഷ്കളങ്കമായി ചോദിക്കുന്നു ..

പുല്‍പ്പേല്‍ ടെക്സ്റ്റയില്‍സിൽ വരുന്നതും പോകുന്നതുമായ ഓരോ രൂപയുടെയും കണക്കു കുഞ്ഞപ്പൻ ചേട്ടന്റെ തടിയൻ കണക്കു പുസ്തകത്തിൽ വളരെ കൃത്യമായി എഴിതിയിട്ടുണ്ട് . ഇതു അധികാരികൾക്കും കണ്ണുമടച്ചു പരിശോധിക്കുവാൻ തക്കവണ്ണം ആണ് കുഞ്ഞപ്പൻ ചേട്ടന്റെ കണക്കുകൾ .. അതിനു കംപ്യൂട്ടറിന്റെ യാതൊരു ആവശ്യവും ചേട്ടനില്ല .

മനോഹരമായ കയ്‌യക്ഷരത്തില്‍ കുറിച്ചിരിക്കുന്ന കണക്കുകളില്‍ തെറ്റുകളും തിരുത്തലുകളും ലേശമില്ല. 72 വര്‍ഷമായി കാഞ്ഞിരപ്പള്ളി പുല്‍പ്പേല്‍ ടെക്സ്റ്റയില്‍സില്‍ അക്കൗണ്ടന്‍റായി ജോലി ചെയ്‌യുകയാണ് ഈ 92 കാരന്‍.പഴയ കാലത്തെ ഇംഗ്ലിഷ് മീഡിയം സിക്സ്ത് പാസായ ആനക്കല്ല് താഴത്തുതകിടിയില്‍ ടി.ജെ. ജോസഫിന് (കുഞ്ഞപ്പന്‍) പക്ഷേ, കണക്കിനോട് പേടിയായിരുന്നു. കണക്ക് പഠിപ്പിക്കാനുള്ള ഭയം മൂലം അന്ന് ലഭിച്ച അധ്യാപക ജോലി രാജിവച്ചു. പക്ഷേ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച്‌ നിയോഗം കുഞ്ഞപ്പനെ വീണ്ടും കണക്കിന്‍റെ കൂട്ടുകാരനാക്കി.

സ്ഥാപന ഉടമകള്‍ക്ക്, ആദ്യകാലത്തുണ്ടായിരുന്ന ചിട്ടിയുടെ കണക്ക് എഴുതാനാണ് ഇദ്ദേഹത്തെ വിളിച്ചത്, എന്നാല്‍ കണക്കെഴുത്തായതുകൊണ്ട് ജോലി വേണ്ടെന്ന് പറയാനാണ് കടയിലെത്തിയത്. പക്ഷേ ഉടമയുടെ സ്‌നേഹപൂര്‍വമുള്ള നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നു. അങ്ങനെ 1941 മുതല്‍ കുഞ്ഞപ്പന്‍ ജോലി ആരംഭിച്ചു.

പിന്നീട് വസ്ത്രവ്യാപാര രംഗത്ത് വന്‍നേട്ടങ്ങളിലൂടെ ഉയരുന്പോഴെല്ലാം സ്ഥാപനത്തിന്‍റെ മേല്‍നോട്ടം ഉള്‍പ്പെടെ ജീവനാഡിയായി പ്രവര്‍ത്തിച്ചു. 2005 മുതല്‍ അക്കൗണ്ടിങ്ങിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ന് 92-ാം വയസിലും ലക്ഷങ്ങളുടെ കണക്കുകള്‍ കൂട്ടി, കുറച്ച്‌, ഗുണിക്കുന്പോഴൊന്നും കുഞ്ഞപ്പന്‍ ചേട്ടന് യാതൊരു ടെന്‍ഷനുമില്ല. ഇന്നും കൃത്യമായി കടയില്‍ വരും.

ഭാര്യ ഏലിക്കുട്ടി ഒരു വര്‍ഷം മുന്‍പ് മരിച്ചു. കുഞ്ഞപ്പന്‍ ചേട്ടന്‍റെ മൂന്നു മക്കളില്‍ രണ്ടു പേരും, അതിലൊരാളുടെ മകനും ഇദ്ദേഹത്തോടൊപ്പം ഇതേ കടയില്‍ തന്നെ ജോലി ചെയ്‌യുന്നു. മക്കളായ ടി.ജെ. ആന്‍റണി (66), ടി.ജെ. ജോര്‍ജ് (64), ജോര്‍ജിന്‍റെ മകന്‍ ജോസ് ജോര്‍ജും (34) ഉള്‍പ്പെടെ മൂന്നു തലമുറയാണ് ഒരേ സ്ഥാപനത്തില്‍ ഒരേ കാലത്ത് ജോലി ചെയ്‌യുന്നത്.

92-ാം വയസ്സിലും കുഞ്ഞപ്പന്‍ ചേട്ടന്‍ ഉഷാറാണ്. ഒരു നിമിഷം വെറുതെ ഇരിക്കാന്‍ അറിയില്ല. രാവിലെ എണീറ്റ് പറന്പിലെ ജോലികള്‍ ചെയ്‌യും. സ്വന്തം വസ്ത്രങ്ങള്‍ കഴുകുന്നതും തനിയെ. ഇതെല്ലാം കഴിഞ്ഞാണ് കടയില്‍ ജോലിക്കു പോകുന്നതും.
pulpel-kujappan-chettan-3

pulpel-kunappan-chettan-2

pulpel-textiles-web

pulpel-textiles-web2