P C George, Pro Jayaraj, Anto Antony

P C George Blogs

സമകാലിക രാഷ്ട്രീയത്തിലെ സംഭവങ്ങളെ ആധാരമാക്കി “ഭോജരാജാവും നവീന വേതാളവും:” എന്ന പേരിൽ ഒരു പ്രധാന രാഷ്ട്രീയ നേതാവിനെ ‘നവീന വേതാള’മായി പരിഹസിച്ച് പി.സി ജോര്‍ജിന്റെ ‘എമര്‍ജിങ് ലൈറ്റെ’ന്ന ബ്ലോഗില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു.

ദീനാനുകമ്പ മുഖമുദ്രയാക്കി പ്രജാസമ്പര്‍ക്ക പരിപാടിയിലൂടെ കൃത്യതയാര്‍ന്ന ഭരണം കാഴ്ചവെയ്ക്കുന്ന ‘ഭോജരാജാവി’നെ മുഖം നിറയെ വെളുത്തചിരിയുമായി ഒറ്റാന്‍ വെമ്പുന്ന ആളാണത്രേ ഈ ‘വേതാളം’.

വടക്കന്‍ മേഖലയിലെ ‘ചന്ദ്രസേന’ന്റെ കൊലയാളികളെ അടച്ച കാരാഗ്രഹത്തിന്റെ മേധാവിയെയും അന്വേഷണ പ്രമാണിമാരെയും ‘വേതാളം’ വിലയ്‌ക്കെടുത്തുവെന്ന വാര്‍ത്തകേട്ട് ഭോജരാജന്‍ ഞെട്ടുന്നുണ്ട്. കൊലയാളികള്‍ക്ക് ജയിലിന് അകത്തേക്കും പുറത്തേക്കും പോകാനുള്ള സര്‍വസ്വാതന്ത്ര്യമുണ്ട്. ഇത് ഭോജരാജാവ് അറിയുന്നില്ല.

ഇനി അധികം താമസിക്കാതെ രണ്ടുകേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ ജയിലില്‍ കിടക്കുന്ന ‘സര്‍പ്പസുന്ദരി’യും പുറത്തുവരുമെന്ന മുന്നറിയിപ്പും ബ്ലോഗിലുണ്ട്.

ഇവിടെ വേതാളവും, ഭോജരാജനും ജയിലിൽ കിടക്കുന്ന സർപ്പസുന്ദരിയും ആരോക്കെയാന്നെന്നു ഈ ബ്ലോഗ്‌ വായിക്കുമ്പോൾ കേരള രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങൾ നിരീക്ഷിക്കുന്ന ആര്ക്കും മനസിലാകും .. ഇത് വായിച്ചു “വേതാളം ” എങ്ങനെ പ്രതികരിക്കും എന്ന് ഉറ്റു നോക്കികൊണ്ടിരിക്കുകയാണ് മലയാളികൾ

ആ ബ്ലോഗ്‌ താഴെ കൊടുത്തിരിക്കുന്നു ..
PC-Blog-Dec-2013-web-