ലോക എക്സ്പോയ്ക്ക് വേദിയായി ദുബായിക്ക് നറുക്കുവീണു, 2.80 ലക്ഷം പേർക്ക് തൊഴിൽ ഉറപ്പ് , മലയാളികൾക്ക് ചാകര

1-web-dubai
ലോക എക്സ്പോയ്ക്ക് വേദിയായി ദുബായിക്ക് നറുക്കുവീണു , നിതാഖത് വീഴ്ത്തിയ നിഴൽ മാറി ഗൾഫ് മണലാരണ്യങ്ങൾ വീണ്ടും വൻ തൊഴിലവസരമൊരുങ്ങാൻ ഇത് വഴി വയ്ക്കും . സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പിന്നോട്ടടിച്ച ദുബായുടെ നിർമ്മാണ മേഖലയ്ക്കും വ്യാപാര മേഖലയ്ക്കും പെട്ടെന്നുള്ള തിരിച്ചുവരവിന് കളമൊരുക്കുന്ന 2020ലെ ലോക എക്സ്പോ ഏതാണ്ട് 2.80 ലക്ഷം പേർക്കാണ് തൊഴിൽ ഉറപ്പാക്കുക. കേരളത്തിൽ നിന്നുള്ളവർക്ക് സ്വാഭാവികമായും മുൻഗണന ലഭിക്കും.

എക്സ്പോ നടക്കുന്ന കാലയളവിൽ മാത്രമായിരിക്കില്ല ബിസിനസ് വളരുക. അത് സൃഷ്ടിക്കുന്ന വാണിജ്യാന്തരീക്ഷവും പ്രധാനമാണ്. ലോകത്തിലെ വന്പൻ വാണിജ്യ സ്ഥാപനങ്ങളുടെ സംഗമ വേദിയാകുന്നതിലൂടെ അവരിൽ പലരെയും അവിടേക്ക് ആകർഷിക്കാനുമാകും. രണ്ടര കോടി സഞ്ചാരികൾ പ്രദർശന വേളയിൽ ദുബായിലെത്തുമെന്നാണ് പ്രതീക്ഷ. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തെക്കാൾ ദുബായ് വിമാനത്താവളം വികസിപ്പിക്കുകയെന്നതാണ് ഒരു സ്വപ്നം. നിലവിൽ മേഖലയിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളം അതോടെ ലോകത്തിലെ തന്നെ മുന്തിയ കേന്ദ്രമാകും.

കഴിഞ്ഞ എക്സ്പോ ചൈനയിലെ ഷാങ്ഹായിലായിരുന്നു. നിരവധി രാജ്യങ്ങളിൽ നിന്നായി 7.30 കോടി ജനങ്ങൾ അവിടേക്കെത്തി. ഒരു ദിവസം 10 ലക്ഷം ആളുകൾ സന്ദർശിച്ചതിന്റെ റെക്കാഡും ഷാങ്ഹായിക്കാണ്. പ്രദർശനത്തിൽ നിന്നു മാത്രമുണ്ടാക്കിയ ലാഭം 15.70 കോടി ഡോളർ. ഏതാണ്ട് 970 കോടി രൂപ.

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)