ലോം​ഗ് മാ​ര്‍​ച്ചി​ല്‍ അ​ണി​ചേ​രു​മെ​ന്ന് സി​പി​എം മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി


മു​ണ്ട​ക്ക​യം: സി​പി​എം മു​ന്‍ ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന താ​ന്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ ലോം​ഗ് മാ​ര്‍​ച്ചി​ല്‍ അ​ണി​ചേ​രു​മെ​ന്ന് ടി. ​പ്ര​സാ​ദ് പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. സ​മൂ​ഹ​ത്തെ മ​ത​ത്തി​ന്‍റെ പേ​രി​ല്‍ ഭി​ന്നി​പ്പി​ച്ചു രാ​ജ്യ​ത്തെ കീ​റി​മു​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ നേ​രി​ടാ​ന്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള മ​തേ​ത​ര​പ്ര​സ്ഥാ​ന​ങ്ങ​ള്‍​ക്കേ ക​ഴി​യു എ​ന്നു ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് താ​ന്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രാ​ന്‍​തീ​രു​മാ​ന​മെ​ടു​ത്ത​ത്. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തോ​ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കാ​ട്ടു​ന്ന ഭീ​ക​ര​ത നീ​തീ​ക​രി​ക്കാ​നാ​വി​ല്ല, ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ഇ​ര​ട്ട​ത്താ​പ്പു കാ​ട്ടു​ന്ന കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണ്. ഇ​തി​ല്‍ വ്യ​ക്ത​മാ​യ നി​ല​പാ​ടോ​ടെ മു​ന്നോ​ട്ടു​പോ​യ​തു കോ​ണ്‍​ഗ്ര​സ് മാ​ത്ര​മാ​ണ്. ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ല്‍ രാ​ജ്യ​ത്തി​ന്‍റെ നി​ല​നി​ല്‍​പ്പി​നു കോ​ണ്‍​ഗ്ര​സ് അ​നി​വാ​ര്യ​മാ​ണ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് താ​ന്‍ കോ​ണ്‍​ഗ്ര​സി​ലേ​ക്കു ക​ട​ന്നു​വ​രു​ന്ന​തെ​ന്നും പ്ര​സാ​ദ് പ​റ​ഞ്ഞു. പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ഇ​ല്ലി​ക്ക​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജു, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ബോ​ബി കെ. ​മാ​ത്യു, ഐ​എ​ന്‍​ടി​യു​സി നേ​താ​ക്ക​ളാ​യ കെ.​കെ. ജ​നാ​ര്‍​ദ്ദ​ന​ന്‍, ടി.​ടി. സാ​ബു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.