ലോകകപ്പിന്റെ വിജയത്തിനായി പോപ്പ് ആർക്കുവേണ്ടി പ്രാർത്ഥിക്കും ? ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍ജന്റീനക്കാരനും സ്ഥാനത്യാഗം ചെയ്ത ബെനഡിക്ട് പതിനാറാമന്‍ ജര്‍മ്മനിക്കാരനും…

ലോകകപ്പിന്റെ വിജയത്തിനായി പോപ്പ്   ആർക്കുവേണ്ടി പ്രാർത്ഥിക്കും ? ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍ജന്റീനക്കാരനും സ്ഥാനത്യാഗം ചെയ്ത ബെനഡിക്ട് പതിനാറാമന്‍ ജര്‍മ്മനിക്കാരനും…

വത്തിക്കാന്‍ സിറ്റി: അര്‍ജന്റീനയോ ജർമ്മനിയോ ? 2014 ലോകകപ്പ് ആർക്കാവും ? ഇഷ്ട ടീമിന് കപ്പു കിട്ടുവാൻ വേണ്ടി വിശ്വാസികൾ ദൈവത്തോട് പ്രാര്ത്ഥന തുടങ്ങി കഴിഞ്ഞു …

പക്ഷെ കാത്തോലിക്ക വിശ്വാസികൾ ആകെ കുഴയും .. കാരണം ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍ജന്റീനക്കാരനും സ്ഥാനത്യാഗം ചെയ്ത ബെനഡിക്ട് പതിനാറാമന്‍ ജര്‍മ്മനിക്കാരനും.. ഇവർ പ്രതേകം പ്രതേകമായി ഏതു ടീമിന് വേണ്ടി യും പ്രാർത്ഥിക്കുക എന്നത് വിശ്വാസികളെ കുഴക്കുന്നു …

രണ്ട് രാജ്യങ്ങള്‍ക്കിടയിലെ അകലമുണ്ടെങ്കിലും ഇരവരും തമ്മിലുള്ള സ്‌നേഹബന്ധം പ്രസിദ്ധമാണ്. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു രാജ്യത്തിന് പിന്തുണ നല്‍കാന്‍ പോപ്പുമാര്‍ക്ക് കഴിയുമോയെന്ന ചോദ്യമുയരുന്നു.

അര്‍ജന്റീനക്കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ ഫുട്‌ബോള്‍ പ്രേമി കൂടിയാണെന്നത് ഏവര്‍ക്കുമറിയാം. അര്‍ജന്റീനയിലെ സോക്കര്‍ ക്ലബായ സാ്ന്‍ ലോറന്‍സോയുടെ കടുത്ത ആരാധകന്‍ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ ആഗസ്റ്റില്‍ അര്‍ജന്റീനയുടെയും ഇറ്റലിയുടെയും ദേശീയ ടീമിന് ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ അപ്പോസ്തലിക് കൊ്ട്ടാരത്തില്‍ വിരുന്നൊരുക്കിയിരുന്നു.

അത്രകണ്ട് കളിക്കമ്പക്കാരനല്ലെങ്കിലും പോപ് എമിററ്റസ് ബെനഡിക്ട് പതിനാറാമനും കാല്‍പ്പന്ത്് കളിയെ സ്‌നേഹിക്കുന്നുണ്ട്. യുവാക്കള്‍ക്കിടയില്‍ സത്യസന്ധതയും ഐക്യവും പ്രചരിപ്പിക്കുന്ന വാഹനമെന്നായിരുന്നു ഫുട്‌ബോളിനെ കുറിച്ച് 2008ല്‍ അദ്ദേഹം പറഞ്ഞത്.

ഇറ്റാലിയന്‍ സമയം രാത്രി 9 മണിക്കാണ് ഫൈനല്‍ മത്സരം ആരംഭിക്കുക. പോപ്പുമാര്‍ മത്സരം കാണുമോയെന്നത് സംബന്ധിച്ച സൂചനകളൊന്നും ലഭ്യമായിട്ടില്ല. എന്നാല്‍ ഒരുമിച്ചിരുന്ന് മത്സരം കാണണമെന്നാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. എന്തായാലും മാരക്കാനയില്‍ കലാശപ്പോരാട്ടത്തിന് വിസില്‍ മുഴങ്ങുമ്പോള്‍ പോപ്പുമാര്‍ ഏതെങ്കിലും ഒരു രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമോയെന്നത് വിശ്വാസികള്‍ക്കിടയില്‍ തര്‍ക്കവിഷയമായി തുടരും.

സോഷ്യൽ മീഡിയകളിൽ ഇത് സജീവ ചർച്ചയായി കഴിഞ്ഞിരിക്കുന്നു .. ഇതാ ഫേസ് ബുക്കിൽ വന്ന ഒരു അടിപൊളി ഫോട്ടോ..

IMG_0074_2
popes