ലോകത്തെ ഏറ്റവും തണുപ്പുള്ള മനുഷ്യജീവിതമുള്ള സ്ഥലം – റഷ്യയിലെ Oymyakon , തണുപ്പ് -71 deg C

ഇവിടെ താമസിക്കുന്നവര്‍ തങ്ങളുടെ വാഹനങ്ങള്‍ ഓഫ് ചെയ്യാറില്ല .. എപ്പോഴും സ്റ്റാര്‍ട്ട്‌ ചെയ്തു ഇടും . ഒരിക്കല്‍ ഓഫായാല്‍ പിന്നെ അത് വീണ്ടും സ്റ്റാര്‍ട്ട്‌ ആക്കുവാന്‍ ഈ തണുപ്പ് കാലം കഴിയണം ..
എന്തിനു .. ആരെങ്കിലും മരണപെട്ടാല്‍ ശരീരം മറവു ചെയ്യുവാന്‍ മൂന്ന് ദിവസം വേണം . കുഴിക്കേണ്ട സ്ഥലം കല്കരി ഇട്ടു കത്തിച്ചു ചൂടാക്കി എടുത്തിട്ട് വേണം കുഴി വെട്ടുവാന്‍. .. എന്തൊരു ജീവിതം അല്ലെ .

റഷ്യയിലെ Oymyakon , എന്ന സ്ഥലത്തെ വിശേഷങ്ങള്‍ ആണിത്.

ഇപ്പോഴാതെ തണുപ്പ് -71 deg C . സാധാരണ ഇവിടെ ഇത്ര തണുപ്പ് ഉണ്ടാകാറില്ല, ഒരു -50 deg C യാണ് ജനുവരി മാസങ്ങളില്‍ വരാനുള്ളത്, എന്നാല്‍ ഇത്തവണ അത് -71 ആയി. കാരണം ഗ്ലോബല്‍ വാര്‍മിംഗ് . അല്ലാതെ എന്ത് .

ഈ തണുപ്പത് ഏകദേശം 500 മനുഷ്യ ജീവികള്‍ ജീവിക്കുന്നു .. ഇവിടുള്ള സ്കൂള്‍ കള്‍ കഠിന തണുപ്പത് അവധി കൊടുക്കാറുണ്ട് . പക്ഷെ അത് തണുപ്പ് -50 ല്‍ താഴെ ആയാല്‍ മാത്രം ..

ഇതാ അവിടുന്നുള്ള ഫോട്ടോകള്‍ .. ഇതും ഒരു ജീവിതം.. ഇത് വച്ച് നോക്കുമ്പോള്‍ നാമൊക്കെ എന്ത് ഭാഗ്യം ചെയ്തവരാണ് ..
1

2

3

4

5

6

7

8

9

10

11

12

13

14

15

16

17

18