ലോകത്തെ ഞെട്ടിച്ച പീഡന കേസിൽ പ്രതിക്ക് ആയിരം വര്‍ഷം തടവ്

ariel castro

ക്ലെവ്‌ലാന്‍ഡ്: മൂന്ന് സ്ത്രീകളെ തടവിലാക്കി പത്ത് വര്‍ഷത്തോളം ലൈംഗിക അടിമകളാക്കുകയും മര്‍ദിക്കുകയും ചെയ്ത അമേരിക്കക്കാരന് ജീവപര്യന്തത്തിനൊപ്പം ആയിരം വര്‍ഷം തടവും വിധിച്ചു. ഏരിയല്‍ കാസ്‌ട്രോ (53) എന്ന ബസ് ഡ്രൈവര്‍ക്കാണ് മരണംവരെ പരോളില്ലാത്ത ജയില്‍ശിക്ഷ വിധിച്ചത്.

മെയ് ആറിനാണ് ഓഹിയോയില്‍ കാസ്‌ട്രോ അറസ്റ്റിലായത്. ഇയാളുടെ തടവിലായിരുന്ന അമന്‍ഡ ബെറി (27) എന്ന യുവതി രക്ഷപ്പെട്ട് പോലീസിനെ സമീപിച്ചതോടെയാണ് ഞെട്ടിക്കുന്ന കഥകള്‍ പുറംലോകമറിഞ്ഞത്. പോലീസ് ഇരച്ചെത്തി മറ്റ് രണ്ട് യുവതികളേയും രക്ഷപ്പെടുത്തി. തടവിലിരിക്കേ, അമന്‍ഡ, കാസ്‌ട്രോയുടെ കുഞ്ഞിന് ജന്മം നല്കിയിരുന്നു.

പത്തുവര്‍ഷം മുമ്പാണ് മൂന്ന് യുവതികളേയും തട്ടിക്കൊണ്ടുപോയി തന്റെ വീട്ടില്‍ കാസ്‌ട്രോ അടിമകളായി പാര്‍പ്പിച്ചത്. ഇവരെ മിക്കസമയവും ചങ്ങലയ്ക്കിടുകയായിരുന്നു. 977 കുറ്റങ്ങളാണ് കാസ്‌ട്രോയ്‌ക്കെതിരെ ചുമത്തിയത്.

amanda berry - victim ariel castro

gina de jesus - ariel castro victim

michelle knight - victim of ariel castro

ariel castro house