ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ വിജയസാധ്യതയുള്ളത് 11 മണ്ഡലങ്ങള്‍; ദേശീയനേതാക്കള്‍ക്ക് പ്രധാന ചുമതലക്കാര്‍

: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കാന്‍ സാധ്യതയുള്ള 11 മണ്ഡലങ്ങളില്‍ ശ്രദ്ധിക്കുവാന്‍ നിര്‍ദ്ദേശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇതിനായി 11 മണ്ഡലങ്ങളുടെ ചുമതലയും കേന്ദ്രനേതാക്കള്‍ക്ക് നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.

സംസ്ഥാനത്ത് അനുകൂല ഘടകങ്ങള്‍ ഏറെയുണ്ടായിട്ടും ഒരടി പോലും മുന്നോട്ട് പോകാന്‍ പറ്റാത്ത് സാഹചര്യമാണിവിടെയുള്ളതെന്നും അമിത് ഷാ പറഞ്ഞു. ലോകസഭാ തെരഞ്ഞെടുരപ്പിന് മുന്നോടിയായ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തിരുവനന്തപുരത്ത് കൂടിയ കോര്‍ കമ്മിറ്റി യോഗത്തിലാണ് സംസ്ഥാഘടകത്തെ വിമര്‍ശിച്ച് രംഗത്ത് വരുത്തിയത്.

സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ പാര്‍ട്ടി നല്‍കിയപ്പോഴും അതിനെ പ്രയോജനപ്പെടുത്താതെ വിവാദം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ഷാ പറഞ്ഞു. കുമ്മനത്തിന്റെ ഗവര്‍ണര്‍ പദവിയും വി. മുരളീധരന്റെ രാജ്യസഭാ സീറ്റും ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം.

സംസ്ഥാനത്തെ മൊത്തം 20 ലോകസഭാ മണ്ഡലങ്ങളില്‍ 11ല്‍ വിജയസാധ്യതയുണ്ടെന്നാണ് പാര്‍ട്ടി അധ്യക്ഷന്റെ വിലയിരുത്തല്‍. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളുടേയും മേല്‍നോട്ടത്തിന്റെ ചുമതല ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധരറാവുവിന് ആയിരിക്കും.

വടക്കന്‍ മണ്ഡലങ്ങളായ കാസര്‍കോട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, ചാലക്കുടി എന്നിവിടങ്ങളില്‍ കേന്ദ്ര പെട്രോളിയം മന്ത്രിധര്‍മ്മേന്ദ്ര പ്രധാനാണ് നല്‍കിയിരിക്കുന്നത്. ബിജെപിക്ക് സാമാജികനുള്ള തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളുടെ ചുമതല കര്‍ണാടക എംപി നളിന്‍ കുമാറിനാണുള്ളത്.

മറ്റു മണ്ഡലങ്ങളുടെ ചുമതല സംസ്ഥാന നേതൃത്വത്തിന് തന്നെയാണ് നല്‍കിയിട്ടുള്ളത്.