ലോക്ഡൗണിന് പുല്ലുവില; കാഞ്ഞിരപ്പള്ളിയിൽ പോലീസ് ലാത്തിവീശി


കാ​ഞ്ഞി​ര​പ്പ​ള്ളി: ലോ​ക്ഡൗ​ൺ വ​ക​വ​യ്ക്കാ​തെ ജ​ന​ങ്ങ​ൾ വ​ലി​യ തോ​തി​ൽ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ പോ​ലീ​സ് ലാ​ത്തി​വീ​ശി. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നും മ​റ്റു​മാ​യി ആ​ളു​ക​ൾ തി​ങ്ങി കൂ​ടി ടൗ​ണി​ൽ എ​ത്തി​യ​താ​ണ് പോ​ലീ​സ് ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യ​ത്.

കൂ​ട്ടം കൂ​ടി​യ​വ​രെ​യെ​ല്ലാം പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചു. വാ​ഹ​ന​ങ്ങ​ളു​മാ​യി പു​റ​ത്തി​റ​ങ്ങി​യ പ​ല​ർ​ക്കും എ​ങ്ങോ​ട്ടാ പോ​കു​ന്ന​തെ​ന്ന് ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മു​ണ്ടാ​യി​ല്ല. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

പു​ല​ർ​ച്ചെ ഏ​ഴി​ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ക​ട​ക​ൾ​ക്ക് മു​ന്നി​ൽ ആ​ളു​ക​ൾ കൂ​ട്ട​മാ​യി എ​ത്തി​യി​രു​ന്നു. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ലും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലു​മാ​ണ് കൂ​ടു​ത​ൽ തി​ര​ക്കു​ള്ള​ത്.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി തു​ട​രു​മെ​ന്നും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് അ​റി​യി​ച്ചു.