ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്നും സൈന പുറത്ത് , സിന്ധു സെമിയില്‍ , ഇന്ത്യക്ക് വെങ്കലം ഉറപ്പായി

SAINA

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പില്‍ നിന്നും ഇന്ത്യയുടെ സൂപ്പര്‍താരം സൈന നേവാള്‍ പുറത്തായി. ലോക നാലാം റാങ്കായ സൈന നേവാളിനെ ദക്ഷിണ കൊറിയയുടെ ബീ യിനോനനാണ് തോല്‍പ്പിച്ചത്. ഏകപക്ഷീയമായ സെറ്റുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇത് നാലാം തവണയാണ് സൈന ക്വാര്‍ട്ടറില്‍ പുറത്താകുന്നത്. ആദ്യസെറ്റില്‍ മുന്നിട്ടുനിന്ന ശേഷമാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സൈനയുടെ തോല്‍വി. ഒരുഘട്ടത്തില്‍ 15 – 8 എന്ന നിലയില്‍ നിന്നും സെറ്റും മത്സരവും സൈന അവിശ്വസനീയമായി കൈവിടുകയായിരുന്നു. സ്‌കോര്‍: 21 – 23, 9- 21. ആദ്യസെറ്റിലെ പോരാട്ടവീര്യം പുറത്തെടുക്കാന്‍ പോലും കഴിയാതെയായിരുന്നു രണ്ടാം സെറ്റില്‍ സൈനയുടെ പുറത്താകല്‍.

ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി പ്രതീക്ഷ നല്‍കിയ മറ്റൊരു മുന്‍നിര താരം പി കാശ്യപും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ആദ്യസെറ്റ് സ്വന്തമാക്കിയ ശേഷമായിരുന്നു കാശ്യപിന്റെ തോല്‍വി. പുരുഷ ക്വാര്‍ട്ടറില്‍ പത്താം സീഡായ കാശ്യപിനെ ചൈനയുടെ ദു പാംഗ് യുവാണ് തോല്‍പ്പിച്ചുവിട്ടത്.

ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് സിംഗിള്‍സില്‍ ഇന്ത്യയുടെ പി. വി സിന്ധു സെമിയില്‍. ഇതോടെ ലോക ബാഡ്മിന്‍റണില്‍ ഇന്ത്യക്ക് വെങ്കലം ഉറപ്പായി. ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ വനിതയാണ് ഇന്ത്യന്‍ വനിതയാണ് പി. വി സിന്ധു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ഷാങ്സിയാന്‍ വാനിനെയാണ് സിന്ധു തോല്‍പിച്ചത്. സ്കോര്‍ 21-18, 21-17.

ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന സൈനഹ്‌വാളും പി. കശ്യപും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.

പുരുഷ വിഭാഗത്തില്‍ പത്താം സീഡായ കശ്യപ് ചൈനയുടെ ലോക മൂന്നാം നമ്പര്‍ ദു പാങ് യു ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കും ലോക നാലാം റാങ്കായ സൈന നെഹ്്‌വാള്‍ വനിതാവിഭാഗത്തില്‍ ദക്ഷിണ കൊറിയയുടെ പതിനാറാം സീഡ് ബീ യിയോനണിനോട് ഏകപക്ഷീയമായ സെറ്റുകള്‍ക്കുമാണ് പരാജയപ്പെട്ടത്. ഇതിനിടയിലാണ് സിന്ധുവിന്റെ അട്ടിമറിജയം.
sindhu