ലോക വൃക്ഷ ദിനത്തോടനുബന്ധിച്ച്‌ വൃക്ഷങ്ങളെ ആദരിക്കുന്നതിനായി പാത്തിക്കകാവിലെത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ തടഞ്ഞ് ഭീഷണിപ്പെടുത്തിയതായി പരാതി.

1-web-maram-adarikkal
എരുമേലി. ലോക വൃക്ഷ ദിനത്തോടനുബന്ധിച്ച്‌ വൃക്ഷങ്ങളെ ആദരിക്കുന്നതിനായി പാത്തിക്കകാവിലെത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ തടഞ്ഞ് ഭീഷണിപ്പെടുത്തിയതായി പരാതി.

ദേവസ്വം ബോര്‍ഡ് സ്ഥലമായ പാത്തക്കകാവിലെ പര്‍ഷങ്ങള്‍ പഴക്കമുളള വൃക്ഷങ്ങളെ ആദരിക്കുന്ന പരിപാടി നടത്തുന്നതിനായി എത്തിയ ദേശീയ പരിസ്ഥിതി സംരക്ഷണ വേദി ദേശീയ സെക്‌ട്ററി രവീന്ദ്റന്‍ എരുമേലിയുടെ നേതൃത്വത്തിലുളള സംഘത്തെയാണ് ഒരു സംഘമാളുകള്‍ തടയുകയും, മാരകായുധങ്ങളുമായി ഭീഷണിപ്പെടുത്തുകയും ചെയ്തത്. പരിസ്ഥിതിപ്രവര്‍ത്തകരെ തടഞ്ഞതിന് പിന്നില്‍ കാവ് കയ്യേ​റ്റക്കാരാണന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പിന്നീട് പത്രസമ്മേളനത്തില്‍ ആരോപിച്ചു.

കാവ് കയ്യേറി വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. പാത്തിക്കകാവ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണന്ന് തടയാനെത്തിയ പറഞ്ഞു. വര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡിന്റെ കൈവശമുളള പാത്തിക്കകാവും , സ്ഥലവും അന്യാധീനപ്പെട്ട് പോകാതിരിക്കാനുളള അടിയന്തിര നടപടി സ്വീകരിക്കണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു .

ഒന്നരയേക്കറോളം വിസൃതിയുണ്ടായിരുന്ന കാവ് ഇപ്പോള്‍ അരയേക്കര്‍ സ്ഥലം മാത്റമായി ചുരുങ്ങിയതായി നാട്ടുകാര്‍ പറയുന്നു. കാവിന്ര്‍റെ സമീപ പ്റദേശങ്ങളെല്ലാം കയ്യേറി നിര്‍മ്മാണ പ്രറവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുകയാണ്. സംരക്ഷിത പ്രദേശമായ കാവിനുലളളില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിട്ടും ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിച്ചിട്ടില്ലായെന്നത് സംഭവത്തില്‍ ദുരൂഹത ഉയര്‍ത്തുന്നു.

എരരുമേലി ദേവസ്വം ബോര്‍ഡിന് നിയന്ത്റണമുണ്ടായിരുന്ന അഞ്ചോളം കാവുകള്‍ എരുമേലിയുടെ പരിസര പ്രദേശങ്ങളില്‍ ഉണ്ടായിരുന്നു. കാവുകള്‍ക്ക് ആവശ്യമായ സംരക്ഷണം നല്കാതെ ഈ കാവുകള്‍ നശിക്കുകയും, കയ്യേറുകയുമായിരുന്നു. ഇത്തരത്തില്‍ പാത്തിക്കകാവും സംരക്ഷിക്കപ്പെടാതെ ഇല്ലാതാവുമെന്ന ആശങ്കയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. വര്‍ഷങ്ങള്‍ പഴക്കമുളള വൃഷങ്ങളും, ഭൂഗര്‍ഭ ജലവും , ജൈവ വൈവിദ്ധ്യവും നിറഞ്ഞ പാത്തിക്കകാവ് സംരക്ഷക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.പാത്തിക്കകാവ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുള്‍പ്പെടെയുളള സംഘടനകള്‍ രംഗത്ത് വന്നിരുന്നുവെങ്കിലും അതും അവസാനിപ്പിച്ച മട്ടാണ്.